ബാഗിന്റെ വള്ളി സ്കൂള്‍ വാനിന്റെ ഡോറില്‍ കുടുങ്ങി പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു
Tuesday, June 9, 2015 6:33 AM IST
ദമാം: ബാഗിന്റെ വള്ളി സ്കൂള്‍ വാനിന്റെ ഡോറില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു.

ആലപ്പുഴ ചുനക്കര കോട്ടമുക്ക് സ്വദേശി ശ്രീകുമാറിന്റെ മകന്‍ ഉദയ് (9) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ദമാം കിംഗ് ഫഹദ് ആശുപത്രിയില്‍ മരിച്ചത്. ദമാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു.

കഴിഞ്ഞ ദിവസം സ്കൂളില്‍നിന്നു സ്വകാര്യ വാനില്‍ വീട്ടിലേക്കു മടങ്ങവേ, ഉദയ് വീടിനു മുമ്പില്‍ വാഹനം ഇറങ്ങുമ്പോള്‍ ബാഗിന്റെ വള്ളി വാനിന്റെ ഡോറില്‍ കുടുങ്ങിയത്. ഇതറിയാതെ വാഹനം ഓടിച്ചുപോയ ഡ്രൈവര്‍ കുറെ ദൂരം ഉദയിനെ വലിച്ചുകൊണ്ടു പോകുകയായിരുന്നു. റോഡിനു സമീപമുള്ള പോസ്റുകളിലും മണല്‍ കൂനയിലും ഇടിച്ചാണ് ഉദയിനു ഗുരുതരമായി പരിക്കേറ്റത്.

വാഹനം ഓടിച്ചിരുന്ന കണ്ണൂര്‍ സ്വദേശിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം