ഫിലാഡല്‍ഫിയായില്‍ കോട്ടയം അസോസിയേഷന്‍ പിക്നിക് ജൂണ്‍ 13ന്
Tuesday, June 9, 2015 6:06 AM IST
ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി മറ്റു സാമൂഹിക, സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ 13നു (ശനി) നടക്കും.

രാവിലെ ഒമ്പതു മുതല്‍ (ഇീൃല ഇൃലലസ ജമൃസ, ജമ്ശഹശമി4, 901 ഋ.ആൃശറഴല ഠീിം ജശസല, ഘമിഴവീൃില, ജഅ, 19047) നടക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക വിനോദങ്ങള്‍ക്കു പ്രദീപ് പൈലോ നേതൃത്വം നല്‍കും.

അംഗങ്ങളുടെ ഇടയിലെ കായികവും മാനസികവുമായ ഉല്ലാസത്തിനായി നടത്തിവരുന്ന പിക്നിക്കിലേക്ക് കോട്ടയവും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ നിവാസികളേയും സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതോടൊപ്പം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കിവരുന്ന വ്യക്തികളോടും സ്ഥാപനങ്ങളോടുമുള്ള നന്ദിയും പ്രസിഡന്റ് കുര്യന്‍ രാജന്‍ അറിയിച്ചു.

ജോസഫ് മാണി (വൈസ് പ്രസിഡന്റ്), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍), മാത്യു ജോഷ്വ (ജന. സെക്രട്ടറി), മാത്യു ഐപ്പ് (സെക്രട്ടറി), ജോബി ജോര്‍ജ്, സാബു ജേക്കബ്, ഏബ്രഹാം ജോസഫ്, ജോഷി കുര്യാക്കോസ്, ജയിംസ് ആന്ത്രയോസ്, ബെന്നി കൊട്ടാരത്തില്‍, കുര്യാക്കോസ് ഏബ്രഹാം, സാജന്‍ വര്‍ഗീസ്, രാജു കുരുവിള, സാബു പാമ്പാടി, അരുണ്‍ വര്‍ക്കി, സെറിന്‍ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പിക്നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: ംംം.സീമ്യേേമാമീരശമശീിേ.ീൃഴ

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്