മംഗഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂളിന് ആദരം
Tuesday, June 9, 2015 6:04 AM IST
കുവൈറ്റ്: മംഗഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂളിലെ ഇസ്ലാമിക പഠനവിഭാഗത്തിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആദരം. സ്കൂളിലെ ഇസ്ലാമിക വിഭാഗം അധ്യാപകരായ ഹിബ, അഹമ്മഹ് റബായി എന്നിവരെ പ്രത്യേക ചടങ്ങില്‍ ആദരിച്ചു. ട്രോഫി വിദ്യാഭ്യാസവകുപ്പ് മേധാവി ഫഹദ് അബ്ദുറഹ്മാന്‍ അല്‍ ഗൈസില്‍നിന്നു സ്കൂള്‍ ഡയറക്ടര്‍ മലയില്‍ മൂസക്കോയ ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍