യൂത്ത് ഇന്ത്യ റമദാന്‍ യുവസംഗമവും ഇഫ്ത്വാറും ജൂണ്‍ 19ന്
Tuesday, June 9, 2015 6:02 AM IST
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ യുവസംഗമവും ഇഫ്താറും സംഘടിപ്പിക്കുന്നു.

റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ജൂണ്‍ 19നു (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഖൈത്താനിലെ ഗവണ്‍മെന്റ് ഇന്‍ഷ്വറന്‍സ് ഓഫീസിനു സമീപമുള്ള അസദ് അബ്ദുള്‍ അസീസ് അല്‍ സനദ് മസ്ജിദിലാണു സംഗമം നടക്കുക.

പ്രമുഖ യുവപണ്ഡിതനും വാഗ്മിയുമായ താജുദ്ദീന്‍ മദീനി പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കെഐജി പ്രസിഡന്റ് കെ.എ. സുബൈര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സംഗമത്തില്‍ കുവൈറ്റിലെ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിവരങ്ങള്‍ക്ക് 97322896.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍