അരീക്കോട് സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം നിര്യാതനായി
Tuesday, June 9, 2015 5:04 AM IST
റിയാദ്: അരീക്കോട് കാരിപറമ്പ് സ്വദേശി വെള്ളാട്ടുചോല മുഹമ്മദ് എന്ന മാനുവിന്റെ മകന്‍ അബ്ദുല്‍കരീം ഫൈസി (55) ഹൃദയാഘാതം മൂലം നിര്യാതനായി. 18 വര്‍ഷമായി ന്യൂ സനാഇയ്യയിലെ സഊദി കാര്‍പ്പറ്റ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: തസ്നി, ഹസ്ന, തഹ്സിന, മുഹ്സിന. മരുമക്കള്‍: ഹൈദര്‍ സഅദി, ഹുസൈന്‍ ഹുദവി ഉഗ്രപുരം, ജൌഹര്‍ എരഞ്ഞിമാവ്, ഷുക്കൂര്‍ റഹ്മാനി (മുദരിസ് തിരുവള്ളൂര്‍).

മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് അവധികഴിഞ്ഞ് ഒരുമാസം മുമ്പാണു തിരിച്ചെത്തിയത്.
മരണവിവരമറിഞ്ഞു ജിദ്ദയില്‍നിന്നു ബന്ധുക്കളായ അബ്ദുസലാം, അബ്ദുള്‍ലത്തീഫ്, അബൂബക്കര്‍ എന്നിവര്‍ റിയാദിലേക്കു തിരിച്ചിട്ടുണ്ട്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു സഹോദരങ്ങളും റിയാദിലുള്ള ബന്ധു നൌഷാദ് ചേനത്തൊടിക്കുമൊപ്പം കെഎംസിസി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ തെന്നല മൊയ്തീന്‍കുട്ടി രംഗത്തുണ്ട്. ശുമൈസി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍