ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ വിദ്യാജ്യോതി സ്കൂള്‍ വാര്‍ഷികം ജൂണ്‍ 19ന്
Tuesday, June 9, 2015 5:03 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂള്‍ വാര്‍ഷികം 2015 ജൂണ്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ന്യൂസിറ്റിയിലുള്ള സുക്കര്‍ പാര്‍ക്കിലെ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നതാണു. തദവസരത്തില്‍ മുഖ്യാതിഥിയായി പ്രശസ്ത പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ജോര്‍ജ് തുമ്പയില്‍ പങ്കെടുക്കുന്നതും, വിദ്യാര്‍ഥികള്‍ വിവിധ ഭാഷ പഠിക്കുന്നതിനെക്കുറിച്ചും മലയാള ഭാഷ പഠിക്കുന്നതിനെക്കുറിച്ചും മറ്റും വിശദമായി സംസാരിക്കുന്നതാണ്.

എച്ച്വിഎംഎയുടെ കുടുംബസംഗമവും ഈ വര്‍ഷം ഹൈസ്കൂള്‍ പാസായ റോക്ക്ലാന്റ് കൌണ്ടിയിലുള്ള മലയാളി കുട്ടികളെ ആദരിക്കുന്ന ചടങ്ങും ജൂണ്‍ 20നു (ശനിയാഴ്ച) വൈകുന്നേരം ആറു മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍വച്ചു വിഭവസമൃദ്ധമായ ഡിന്നറും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയും ആഘോഷിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജിമോന്‍ വെട്ടം (പ്രസിഡന്റ്) 8452701697, അലക്സ് ഏബ്രഹാം (സെക്രട്ടറി) 8457294423, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ (സ്കൂള്‍ പ്രിന്‍സിപ്പല്‍) 8456676042), അജിന്‍ ആന്റണി (കോ-ഓര്‍ഡിനേറ്റര്‍) 8456429417.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍