കെഎച്ച്എന്‍എ കണ്‍വന്‍ഷനു മിഴിവേകാന്‍ പ്രവാസി ചാനല്‍, യുണൈറ്റഡ് മീഡിയ സ്പോണ്‍സര്‍
Tuesday, June 9, 2015 5:03 AM IST
ഡാളസ്: ഡാളസില്‍ നടക്കുന്ന കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ നടക്കുന്ന പ്രോഗ്രാമുകള്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടിയ പ്രവാസികളുടെ സ്വന്തം ചാനല്‍ 'പ്രവാസി ചാനല്‍' പ്രേക്ഷകരിലേക്കെത്തിക്കുന്നു.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ അമേരിക്കയുടെ പ്രധാന നഗരങ്ങളില്‍ ഒന്നില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി ഹിന്ദു കുടുംബസംഗമത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിനായി പ്രവാസി ചാനല്‍ ടീം സജ്ജമാവുന്നു. പ്രവാസി ചാനല്‍ കൂടാതെ മറ്റു ചാനലുകള്‍ ഉള്‍ക്കൊള്ളുന്ന വിതരണശൃംഖലയായ യുണൈറ്റഡ് മീഡിയയുടെ പ്രത്യേക ബൂത്തും കണ്‍വന്‍ഷനില്‍ ഒരുക്കുന്നു.

.പ്രമുഖ വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി , ബാലഭാസ്കര്‍, ബിജു നാരായണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍ നാദബ്രഹ്മം പ്രധാന ആകര്‍ഷണമാവും. പ്രശസ്തരായ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന നൃത്ത സംഗീത പരിപാടികള്‍ കണ്‍വെന്‍ഷന്റെ മാറ്റ് കൂട്ടും .മാസ് തിരുവാതിര, ഡിജെ പാര്‍ട്ടി, ഫാഷന്‍ ഷോ, കരിയര്‍ ഗൈഡന്‍സ്, പ്രഫഷണല്‍ സമ്മിറ്റ് തുടങ്ങി വേറിട്ട പരിപാടികളാല്‍ സമ്പന്നമാവും കണ്‍വന്‍ഷന്‍.

യുണൈറ്റഡ് മീഡിയ നിരവധി സെറ്റ് ടോപ് ബോക്സുകള്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു തികച്ചും സൌജന്യമായി സര്‍വീസ് സഹിതം നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 1908 345 5983.

റിപ്പോര്‍ട്ട്: രഞ്ജിത് നായര്‍