റോക്ലാന്‍ഡില്‍ ജെറി അമല്‍ദേവിന്റെ ജന്മദിനാഘോഷവും സംഗീതചര്‍ച്ചയും 28ന്
Monday, June 8, 2015 7:50 AM IST
ന്യൂയോര്‍ക്ക്: പ്രശസ്ത സംഗീതജ്ഞന്‍ ജെറി അമല്‍ദേവിന്റെ എഴുപത്തഞ്ചാമത് ജന്മദിനവും സംഗീതാസ്വദന പരിപാടിയും ജൂണ്‍ 28നു (ഞായര്‍) റോക്ലാന്‍ഡില്‍ നടക്കും.

ഏറെ വിജയകരമായ സംഗീത പരിപാടി റോക്ലാന്‍ഡില്‍ അവതരിപ്പിച്ച് ജങ്ങളുടെ മനം കവര്‍ന്ന ജെറി മാസ്റര്‍ അവതരിപ്പിക്കുന്ന 'മ്യൂസിക് അപ്രിസിയേഷന്‍ ന്യൂയോര്‍ക്ക്, വിത്ത് ജെറി അമല്‍ദേവ്' എന്ന പരിപാടി ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ആറു വരെ സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ഹാളിലും ജന്മദിനാഘോഷം വൈകുന്നേരം ഏഴിനു നാനുവറ്റിലെ കാരാവല്ലി റസ്ററന്റിലും നടക്കും.

ജാതി മതഭേദമെന്യെ എല്ലാ സംഗീതപ്രേമികള്‍ക്കും ജെറി മാസ്ററുമായി ആശയ വിനിമയം നടത്താനും സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംശയ നിവാരണം വരുത്താനും അവസരമുണ്ട്. കൂടാതെ ഓരോ ഗാനങ്ങളുടെ ഉദ്ഭവം, പാശ്ചാത്യ, പൌരസ്ത്യസംഗീതം, ഹിന്ദുസ്ഥാനി, കര്‍ണാട്ടിക് സംഗീതം എന്നിവ തമ്മിലുള്ള വ്യത്യാസം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഫോക്ക് സംഗീതം എന്നിവയെപ്പറ്റിയുള്ള അവലോകനം തുടങ്ങിയവയാണു പ്രധാനമായും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തന്റെ നാലു പതിറ്റാണ്ടിലെ സംഗീതസപര്യയെക്കുറിച്ചും അദ്ദേഹം സംസാരിക്കും. പരിപാടിയിലേക്കു താത്പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകരും വികാരി ഫാ. തദേവൂസ് അരവിന്ദത്തും അറിയിച്ചു.

ജന്മദിനാഘോഷം വൈകുന്നേരം ഏഴു മണിക്കു നാനുവറ്റിലെ കാരാവല്ലി റെസ്റ്റോറന്റിലാണ് സീറ്റിംഗ് 60 പേര്‍ക്കു മാത്രമേയുള്ളൂ.

വിവരങ്ങള്‍ക്ക്: ജയിന്‍ ജേക്കബ് സിപിഎ 8456610084, സാജന്‍ തോമസ് 8453210781.