കേരളം മനോഹരം, മാതൃനാട് പോലെ പ്രിയങ്കരം: മേജര്‍ ജനറല്‍ അന്‍വര്‍ അബ്ദുള്‍ ലത്തീഫ് അല്‍ ബര്‍ജിത്ത്
Monday, June 8, 2015 7:48 AM IST
കുവൈറ്റ്: ഡയറക്ടര്‍ ഓഫ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രെയിനിംഗ് മേധാവിയായി സ്ഥാനമേറ്റ ജനറല്‍ അന്‍വര്‍ അബ്ദുള്‍ ലത്തീഫ് അല്‍ ബര്‍ജിത്തിനെ നോര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഭിനന്ദിച്ചു.

കുവൈറ്റ് ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റും നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വര്‍ഗീസ് പുതുകുളങ്ങര അദ്ദേഹത്തിന്റെ ഓഫീസിലെത്തി പുതിയ സ്ഥാനലബ്ധിയില്‍ അഭിനന്ദനം അറിയിച്ചപ്പോഴാണു ജനറലിന്റെ മറുപടി. ഇന്ത്യക്കാരെയും പ്രത്യേകിച്ച്, മലയാളികളെയും ഏറെ ബഹുമാനിക്കുന്നതായും

കേരളം തനിക്ക് സ്വന്തം നാടുപോലെ പ്രിയങ്കരമാണെന്നും അടുത്തുതന്നെ കേരളം സന്ദര്‍ശിക്കുമെന്നും അന്‍വര്‍ അബ്ദുള്‍ ലത്തീഫ് വ്യക്തമാക്കിയത്. നിയമ പരിപാലനത്തില്‍ മലയാളികള്‍ മറ്റു രാജ്യക്കാര്‍ക്കു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍