മാതൃഭാഷ ക്ളാസ് അബാസിയ മേഖല ഉദ്ഘാടനം ചെയ്തു
Monday, June 8, 2015 7:48 AM IST
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെയും (കല) മാതൃഭാഷ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൌജന്യ മാതൃഭാഷ ക്ളാസുകളുടെ അബാസിയ മേഖലയുടെ ഉദ്ഘാടനം കല സെന്ററില്‍ നടന്നു. മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ സാം പയ്നുംമൂട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു.

പഠന പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പൊതു രംഗത്തെ വിവിധ വീക്ഷണക്കാരായ ജോയ് മുണ്ടക്കാട്, ലിസി കുര്യാക്കോസ്, വര്‍ഗീസ് പുതുകുളങ്ങര, അബ്ദുള്‍ ഫതാഹ് തൈയില്‍, സജി തോമസ് മാത്യു, ദേവി രജനി എന്നിവര്‍ സംസാരിച്ചു.

അബാസിയയിലെ വിവിധ കേന്ദ്രങ്ങളിലായി 55 പഠന ക്ളാസുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രഥമ പഠന കേന്ദ്രത്തില്‍ കുമാറാണു നേതൃത്വം നല്‍കുന്നത്.

ഉദ്ഘാടന കര്‍മത്തില്‍ എത്തിയവര്‍ക്ക് സമിതി മേഖല കണ്‍വീനര്‍ സ്കറിയ ജോണ്‍ സ്വാഗതവും പ്രിങ്ങ്സ്റന്‍ ഡിക്രൂസ് നന്ദിയും രേഖപ്പെടുത്തി.

വിവരങ്ങള്‍ക്ക്: 94069675, 66656642, 24317875.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍