യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സെര്‍വ് ഇന്ത്യ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്റെയും പിന്തുണ
Monday, June 8, 2015 7:45 AM IST
ന്യൂയോര്‍ക്ക്: അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥനെ പിന്തുണയ്ക്കാന്‍ സെര്‍വ് ഇന്ത്യ ഡെമോക്രാറ്റിക് പാര്‍ട്ടിയും പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും തീരുമാനിച്ചു.

അരുവിക്കരയില്‍ മറ്റു പോം വഴികള്‍ ഇല്ലാത്തതുകൊണ്ടും ജി. കാര്‍ത്തികേയന്റെയും മകന്റേയും വ്യക്തിത്വം മാനിച്ചുകൊണ്ടും തെരഞ്ഞെടുപ്പില്‍ കഴിവുറ്റ യുവാക്കളുടെ കടന്നുവരവ് പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ രാഷ്ട്രീയ, അഴിമതിരഹിത നേതൃത്വത്തിനു പ്രഥമ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവനേതൃത്വങ്ങള്‍ക്കു കഴിയുമെന്നു കമ്മിറ്റി വിലയിരുത്തി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ സെര്‍വ് ഇന്ത്യ ഡെമോക്രാറ്റിക് പാര്‍ട്ടിയും പ്രവാസികളുടെ ഒത്തൊരുമയുമായ പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. കേരളത്തിലെ 978 പഞ്ചായത്തുകളിലായി 'സെര്‍വ് ഇന്ത്യ' - സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തിവരികയും ചെയ്യുന്നു.

'സെര്‍വ് ഇന്ത്യ'യുടെ 3700 ലധികം വോളന്റിയേഴ്സ്് പഞ്ചായത്തുകളില്‍ നടത്തുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ അഴിമതിക്കും അരാജകത്വത്തിനുമെതിരേ പ്രതികരിക്കുവാനും നവ അഴിമതിരഹിത രാഷ്ട്രീയ നേതൃത്വത്തെ രൂപപ്പെടുത്തുവാനും ബോധവത്കരണം നടത്തിവരുന്നു. കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകളില്‍നിന്ന്, അഴിമതിക്കെതിരേ സഹകരിക്കുന്നവരെ ഏകോപിപ്പിക്കുവാനും സാമൂഹിക, സാംസ്കാരിക, ഉദ്യോഗസ്ഥ, സാഹിത്യ, ആത്മീയ മേഖലകളില്‍നിന്ന് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥികളെ കണ്െടത്തുവാനും കോര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

വരുന്ന നിയമാസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുന്നതിനുവേണ്ടി പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷനും, സെര്‍വ് ഇന്ത്യ ഡെമോക്രാറ്റിക്കും സ്ഥാനാര്‍ഥികളുമായി നിര്‍ത്തുമെന്നു പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷനുവേണ്ടി നാഷണല്‍ കണ്‍വീനര്‍ കോശി പി. തോമസ്, ലിഡ ജേക്കബ് (ഐഎഎസ് പ്രസിഡന്റ് കേരളം), എം.കെ. ലൂക്കോസ് മന്നിയോട്ട് (നാഷണല്‍ ജനറല്‍ സെക്രട്ടറി), വര്‍ഗീസ് മാത്യു (വൈസ്പ്രസിഡന്റ് യുഎസ്എ), ജിബി പാറയ്ക്കല്‍ (ജനറല്‍ സെക്രട്ടറി യുഎസ്എ), സാമുവല്‍ മത്തായി (യുഎസ്എ), രാജേഷ്പിളള (ദുബായ്), എം ജയചന്ദ്രന്‍ (ഓസ്ട്രേലിയ), മുഹമ്മദ് അഷറഫ് (സൌദി അറേബ്യ), വിനോദ് നമ്പൂതിരി (യുറോപ്പ്), റെജി കുര്യന്‍ (യുഎസ്എ മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 1215 544 1233 (യുഎസ്എ), 918547291809, 919446031790 (കേരളം).