'കുടിയേറ്റ തൊഴിലാളി നിയമങ്ങളും ജീവിതവും' സംവാദം സംഘടിപ്പിച്ചു
Monday, June 8, 2015 5:35 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗം കുടിയേറ്റ തൊഴിലാളി നിയമങ്ങളും ജീവിതവും എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. ജൂണ്‍ അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു ദാര്‍സൈറ്റിലെ ഐഎസ്സി ഹാളില്‍വച്ച് നടന്ന സംവാദത്തില്‍ കേരള വിഭാഗം ആദ്യ കണ്‍ വീനറും ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി.എം. ജാബിര്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങള്‍ക്കു പി.എം. ജാബിര്‍ മറുപടി പറയുകയും ചെയ്തു. മുന്നൂറിലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ സാഹിത്യവേദി കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി പൌലോസ് സ്വാഗതവും സജീഷ് കുമാര്‍ നന്ദിയും പറഞ്ഞു. കേരളവിഭാഗം കണ്‍വീനര്‍ രജിലാല്‍ അധ്യക്ഷനായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം