ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് അന്തര്‍ദേശീയ മാധ്യമ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ ഒന്‍പതു മുതല്‍ 12 വരെ
Monday, June 8, 2015 5:34 AM IST
ന്യൂയോര്‍ക്ക്: അറുപതില്‍പരം സ്ഥിരാംഗങ്ങളുമായി ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബ് അതിന്റെ അന്തര്‍ദേശീയ മാധ്യമ കണ്‍വന്‍ഷന്‍ 2015നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഒക്ടോബര്‍ ഒന്‍പതു മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ളാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഇന്‍ഡോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ അന്തര്‍ദേശീയ കണ്‍വന്‍ഷല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഒത്തുചേരും.
നാലുദിവസങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ ഇന്ത്യ, അമേരിക്ക, കാനഡ, യുകെ, യൂറോപ്പ്, ഗള്‍ഫ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകടെയും, രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖരുടെയും സാന്നിധ്യം ഈ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ മുഖമുദ്രയാണ്. അമേരിക്കയിലെയും കാനഡയിലെയും സാമൂഹ്യ, സാംസ്കാരിക സംഘടനകളും ഈ അന്തര്‍ദേശീയ മാധ്യമ കണ്‍വന്‍ഷനില്‍ അണിനിരക്കും.

ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ ആദ്യ അന്തര്‍ദേശീയ മാധ്യമസമ്മേളനത്തോടനുബന്ധിച്ച് അമച്വര്‍ പത്രപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫേഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സിറ്റിസണ്‍ ജേണലിസ്റുകളെയും ഫോട്ടോഗ്രാഫേഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ്/ ഫീച്ചര്‍ റൈറ്റിംഗ്, ഫോട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നുണ്ട്. സിറ്റിസണ്‍ ജേണലിസം, ലോക മാധ്യമരംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍, മാധ്യമപ്രവര്‍ത്തനത്തിലെ സോഷ്യല്‍ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വിവിധ സെമിനാറുകള്‍ നടക്കും. പത്രപ്രവര്‍ത്തനവും മാധ്യമങ്ങളും സംബന്ധിച്ച ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

അമേരിക്കയിലെയും ഇന്ത്യയിലെയും പ്രശസ്തരായ എഴുത്തുകാരുടെ ഈടുറ്റ ലേഖനങ്ങളും, കഥകളും കവിതകളും പരിചയപ്പെടുത്തലുകളും ചരിത്രസംഭവങ്ങളും, ചിത്രങ്ങളുംകൊണ്ടു സമ്പന്നമായ, ഒരു സ്മരണികയായി എന്നും സൂക്ഷിക്കാവുന്ന സുവനീറിന്റെ പ്രവര്‍ത്തനം രാജു തരകന്‍, മാത്യു ജോയ്സ് എന്നിവരടങ്ങുന്ന എഡിറ്റോറിയല്‍ ടീമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

ടെക്സാസ് ചാപ്റ്റര്‍, ന്യൂയോര്‍ക്ക് ട്രൈസസ്റേറ്റ് ചാപ്റ്റര്‍ എന്നിവ ഇതിനോടകം നിലവില്‍ വന്നു. 15ല്‍പരം അംഗങ്ങളുമായി തുടക്കമിടുന്ന കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം അടുത്ത ആഴ്ച നടക്കും. എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ച രാത്രി 9 മണിക്ക് നടക്കുന്ന കോണ്‍ഫറന്‍സ് കാളുകളിലൂടെ അമേരിക്കയിലെയും കാനഡയിലെയും മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കും എന്നത് ഇന്‍ഡോഅമേരിക്കന്‍ പ്രസ് ക്ളബ്ബിന്റെ സുതാര്യത വിളിച്ചോതുന്നു. സാംസ്കാരിക സമ്മേളനങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പുസ്തകപ്രകാശനം, സെമിനാറുകള്‍, അവാര്‍ഡ്ദാനം, സുവനീര്‍ പ്രകാശനം തുടങ്ങി വിവിധ ഇതളുകള്‍ വിരിയുന്ന ഈ സമ്മേളനം എന്തുകൊണ്ടും ശ്രദ്ധ ആകര്‍ഷിക്കപ്പെടുമെന്നു പ്രസ്ക്ളബ് പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജയ് ഘോഷ്: (203) 5836750, ജിന്‍സ്മോന്‍ സക്കറിയ: 516 776 7061, ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം: 770 310 9050, വിനി നായര്‍: 732 874 3168.