കേരള വികസനത്തിന് അരുവിക്കരയില്‍ യുഡിഎഫിന്റെ വിജയം അനിവാര്യം: ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ
Monday, June 8, 2015 5:33 AM IST
ഷിക്കാഗോ: അരുവിക്കര നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം കേരളാ ജനതയ്ക്ക് അനിവാര്യമാണെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ അഭിപ്രായപ്പെട്ടു. കേരളം ഇതുവരെ കാണാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. സമസ്ത മേഖലയിലും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനോപകാര പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് അരുവിക്കരയില്‍ യുഡിഎഫിന്റെ വിജയം ആവശ്യമാണ്. ഇന്ത്യയിലെ മറ്റെല്ലാ സ്റേറ്റുകളിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശായപ്പോള്‍ കേരളത്തില്‍ വിജയിക്കാനായത് അദ്ദേഹത്തിന്റെ ഭരണമികവിന്റെ ഉദാഹരണമാണെന്നും ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ അഭിപ്രായപ്പെട്ടു.

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള പിന്തുണ കേരളജനത ഉറപ്പാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേറ്റി കേരളത്തിന്റെ വികസനം തുടര്‍ന്നു കൊണ്ടുപോകാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ് റീജിയന്‍ പ്രസിഡന്റ് അഗസ്റിന്‍ കരീം കുറ്റിയില്‍, എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, ജനറല്‍ സെക്രട്ടറി തമ്പി മാത്യു, സെക്രട്ടറി ബാബു മാത്യു, ട്രഷറാര്‍ ജെസി റിന്‍സി, ജോയിന്‍ ട്രഷറര്‍ ഷൈന്‍ ജോര്‍ജ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി പരിമണം, മുന്‍ പ്രസിഡന്റ് സതീശന്‍ നായര്‍ എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: വര്‍ഗീസ് പാലമലയില്‍