റിഥം ഓഫ് ഡാളസിലെ പ്രതിഭകളുടെ സംഗീത, നൃത്ത വൈഭവം അരങ്ങേറി
Saturday, June 6, 2015 8:40 AM IST
ഡാളസ്: ഡാളസിലെ പ്രശസ്തമായ റിഥം ഓഫ് ഡാളസ് ഡാന്‍സ് സ്കൂളിലെ പ്രതിഭകളുടെ വിവിധ കലാ പ്രകടനങ്ങള്‍ ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ മേയ് 30നു നടന്നു.

വൈകുന്നേരം ആറിറു നടന്ന പരിപാടി കാണികളെ വിസ്മയലോകത്തേക്ക് ആനയിച്ചു. ഡാന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഭരത നാട്യം, ബോളിവുഡ്, ഹിഫോപ്, കര്‍ണാട്ടിക് മ്യൂസിക്, പിയാനോ തുടങ്ങിയവയില്‍ തങ്ങളുടെ പ്രതിഭ വൈഭവം സദസിനു മുമ്പാകെ അവതരിപ്പിച്ചു. പരിപാടിയുടെ സ്പോണ്‍സര്‍ ടി.സി. ചാക്കോ ആയിരുന്നു.

കാരോള്‍ട്ടണ്‍, ഗാര്‍ലന്‍ഡ്, ഫ്രിസ്കോ തുടങ്ങിയ സിറ്റിയിലെ ഡാന്‍സ് ക്ളാസ്, സമ്മര്‍ ക്ളാസ് പ്രവേശന രജിസ്ട്രേഷന്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കും.

എല്ലാ കലാ സ്നേഹികളെയും സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പ് പ്രത്യേകം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ