ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പശു ഇനി ഓര്‍മ
Saturday, June 6, 2015 8:39 AM IST
ഇല്ലിനോയ്സ്: ഗിന്നസ് ബുക്കില്‍ റിക്കാര്‍ഡ് നേടിയ ഏറ്റവും ഉയരം കൂടിയ പശു കഴിഞ്ഞ വാരാന്ത്യം നോര്‍ത്തേണ്‍ ഇല്ലിനോയ്സിലുളള ഫാമില്‍ ചത്തു. പതിമൂന്ന് വയസ് പ്രായമുണ്ടായിരുന്നു. പശുവിന് ആറടി നാലിഞ്ച് ഉയരമാണുണ്ടായിരുന്നത്. മരണ കാരണം വ്യക്തമല്ല. 2000 പൌണ്ടായിരുന്നു പശുവിന്റെ തൂക്കം.

കഴിഞ്ഞ ഓഗസ്റിലാണ് പശുവിനെ ലോകത്തെ ഏറ്റവും ഉയരം കൂടിയ പശുവായി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ടീം അംഗീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള സന്ദര്‍ശകര്‍ പശുവിനെ കാണുന്നതിനു ഫാമില്‍ എത്തിയിരുന്നതായി ഫാം ഉടമ പാന്‍ ഹാന്‍സണ്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍