എംജിഎം സ്റഡി സെന്ററിന്റെ പതിനെട്ടാമത് വാര്‍ഷികം ജൂണ്‍ 21ന്
Saturday, June 6, 2015 8:36 AM IST
ന്യൂയോര്‍ക്ക്: കലാ, സാംസ്കാരിക പഠന കേന്ദ്രമായ എംജിഎം സ്റഡി സെന്ററിന്റെ പതിനെട്ടാമത് വാര്‍ഷികം ജൂണ്‍ 21ന് (ഞായര്‍) വൈകുന്നേരം നാലിന് യോങ്കേഴ്സിലുള്ള റോബര്‍ട്ട് ഡോഡ്സന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.

മലയാളികളുടെ മക്കളെ മാതൃഭാഷ പഠിപ്പിക്കുന്നതിനായി 1997 ല്‍ യോങ്കേഴ്സിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സാംസ്കാരിക പഠനകേന്ദ്രത്തില്‍ ഇപ്പോള്‍ നൂറിലധികം കുട്ടികള്‍, ഡാന്‍സ്, സംഗീതം, ഗിത്താര്‍, പിയാനോ, പ്രസംഗം, മലയാളം തുടങ്ങി വിവിധ വിഷയങ്ങള്‍ പഠനം നടത്തുന്നു.

ഫാ. നൈനാന്‍ ടി. ഈശോയാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍, സമാനമായ പല സ്കൂളുകളും കാലപ്രയാണത്തില്‍ പൂട്ടിയപ്പോഴും ഈശോ അച്ചന്റെ നേതൃത്വത്തില്‍ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ആത്മാര്‍ഥതയുള്ള അധ്യാപനവും സ്കൂളിനെ ഓരോ വര്‍ഷവും പിന്നീടുമ്പോഴും കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നു.

ജൂണ്‍ 21നു നടക്കുന്ന വാര്‍ഷിക ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഷാജി വര്‍ഗീസ് 914 434 7424, ഫിലിപ്പോസ് മാത്യു 914 309 2992.

വിലാസം: ഞീയലൃ ഇ. ഉീറീി ടരവീീഹ 105, അ്ീിറമഹല ൃീമറ, ഥീിസലൃ.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി