ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക- സന്യസ്ത ധ്യാനം ജൂണ്‍ 15 മുതല്‍
Saturday, June 6, 2015 3:43 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015 ജൂണ്‍ 15 മുതല്‍ 18 വരെ (തിങ്കള്‍- വ്യാഴം) തീയതികളില്‍ നടക്കുന്ന വൈദീക-സന്യസ്ത ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു. ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി ഇതിനോടകം എണ്‍പതു പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് പിതാവാണ് ധ്യാനചിന്തകള്‍ പങ്കുവെയ്ക്കുന്നത്.

സാര്‍വ്വത്രിക സഭ സന്യസ്ത വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷത്തില്‍ നടത്തപ്പെടുന്ന ഈ ധ്യാനം വൈദീക- സന്യസ്ത ജീവിതത്തില്‍ കൂടുതല്‍ ആത്മീയ ഉണര്‍വിന് കാരണമാകുമെന്ന് പ്രത്യാശിക്കുന്നു. രൂപതയുടെ കത്തീഡ്രല്‍ ദേവാലയത്തിലാണ് ധ്യാനം നടക്കുന്നത്. (5000 ട. ഇവമൃഹ ഞീമറ, ആലഹഹീീംറ, കഘ 60104). പതിനഞ്ചാം തീയതി തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുന്ന ധ്യാനം പതിനെട്ടാം തീയതി വ്യാഴാഴ്ച ഉച്ചഭക്ഷണത്തോടെ അവസാനിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം