ദര്‍ശനം വൈസ് പ്രസിഡന്റ് സി.കെ. മോഹനു യാത്രയയപ്പ് നല്‍കി
Friday, June 5, 2015 6:13 AM IST
ദമാം: ഇരുപത്തേഴുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുമടങ്ങുന്ന സി.കെ. മോഹനു കിടങ്ങന്നൂര്‍ മെഴുവേലി പ്രവാസി അസോസിയേഷന്‍ (ദര്‍ശനം) യാത്രയയപ്പു നല്‍കി.

പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരി ജോസ് പീടികയില്‍, ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍, തോമസ് സഖറിയ, എബി, ജോജി, ബൈജു മത്തായി, ബിനു തോമസ്, സുരേഷ് ആമക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ദര്‍ശനം വൈസ് പ്രസിഡന്റ് സി.കെ. മോഹന്‍ മറുപടി പ്രസംഗം നടത്തി. സംഘടനയുടെ ഉപഹാരം രക്ഷാധികാരി ജോസ് പീടികയില്‍ സി.കെ. മോഹനു സമ്മാനിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം