അഷ്റഫ് കുഴിയേങ്ങലിനു സ്വീകരണം ജൂണ്‍ അഞ്ചിന്
Friday, June 5, 2015 6:08 AM IST
റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അഷ്റഫ് കുഴിയേങ്ങലിനു മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിനു (വെള്ളി) സ്വീകരണം നല്‍കും.

വൈകുന്നേരം ഏഴിനു ബത്ഹയിലെ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്നു ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍