ഷിക്കാഗോ കെസിഎസ് സീനിയര്‍ സിറ്റിസണ്‍ പ്രവര്‍ത്തനോദ്ഘാടനം
Friday, June 5, 2015 5:08 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ പ്രവര്‍ത്തനോത്ഘാടനം കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി നിര്‍വഹിച്ചു. യോഗത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ തോമസ് കല്ലിടുക്കില്‍ അധ്യക്ഷത വഹിച്ചു. മാത്യു പുളിക്കത്തൊട്ടിയില്‍, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, ബാബു കുന്നശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് പുതുശേരില്‍ ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജേക്കബ് പുല്ലാപ്പള്ളില്‍, ജേക്കബ് മണ്ണാര്‍കാട്ടില്‍, മേരി കദളിമറ്റം, റ്റോമി കണ്ണാല എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. യോഗത്തോടനുബന്ധിച്ച് മാതാവിന്റെ വണക്കമാസാചരണവും നടത്തപ്പെട്ടു.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍