സാഹിത്യവേദി പ്രഭാഷണം സംഘടിപ്പിക്കുന്നു
Thursday, June 4, 2015 7:11 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് കേരള വിഭാഗം സാഹിത്യവേദി 'കുടിയേറ്റ തൊഴിലാളി നിയമങ്ങളും ജീവിതവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു.

ജൂണ്‍ അഞ്ചിനു (വെള്ളി) വൈകുന്നേരം 5.30ന് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരള വിഭാഗം ആദ്യ കണ്‍വീനറും ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി.എം. ജാബിര്‍ പ്രബന്ധം അവതരിപ്പിക്കും. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളില്‍ നിത്യേന ഇടപെടുന്ന പി.എം. ജാബിര്‍ ഒമാനിലെ പ്രവാസികള്‍ക്കിടയില്‍ ചിരപരിചിതനാണ്. സാമൂഹ്യ ക്ഷേമ മേഖലയിലെ ഇടപെടലുകള്‍ക്കുള്ള നിരവധി അംഗീകാരങ്ങള്‍ ജാബിറിനു ലഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം