ഐഎപിസി അന്തര്‍ദേശീയ മാധ്യമ കണ്‍വന്‍ഷന്‍ 2015: സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ക്കും അവസരം
Thursday, June 4, 2015 7:11 AM IST
ന്യൂയോര്‍ക്ക്: ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ്ബിന്റെ അന്തര്‍ദേശീയ മാധ്യമ കണ്‍വന്‍ഷനോടനുബന്ധിച്ചു സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ക്കു പരിപാടികള്‍ നടത്താന്‍ അവസരം.

ഒക്ടോബര്‍ ഒമ്പതു മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ളാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണു കണ്‍വന്‍ഷന്‍.

നാലുദിവസങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ ഇന്ത്യയിലെയും അമേരിക്കയിലെയും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കണ്‍വന്‍ഷന്‍ നടക്കുന്ന നാലു ദിവസവും ഇവരുടെ സാന്നിധ്യം ഹോട്ടലില്‍ ഉണ്ടായിരിക്കും. ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ സംഘടനകള്‍ക്കു സാമൂഹ്യ-സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനുള്ള സാഹചര്യമാണ് പ്രസ്ക്ളബ്ബ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

ഒരു സംഘടയുടെ കണ്‍വന്‍ഷനില്‍ മറ്റുള്ളവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടു പുതിയ ദിശാബോധത്തിനാണു പ്രസ്ക്ളബ്ബ് തുടക്കമിടുന്നത്. സാംസ്കാരിക ചടങ്ങുകള്‍, പുസ്തകപ്രകാശനം, സെമിനാറുകള്‍, അവാര്‍ഡുദാനം പോലുള്ള ചടങ്ങുകള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കും.

ഇത്തരത്തിലൂള്ള ഒരു തീരുമാനത്തിലൂടെ വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടകളുടെ ഐക്യമാണ് ലക്ഷ്യമിടുന്നതെന്നു പ്രസക്ളബ്ബ് പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു.

വിവരങ്ങള്‍ക്ക്: ഫോണ്‍: അജയ് ഘോഷ്: (203) 5836750, ജിന്‍സ്മോന്‍ സക്കറിയ: 516 776 7061, ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം: 770 310 9050, വിനി നായര്‍: 732 874 3168.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം