ഫ്രട്ടേണിറ്റി ഫോറം പ്രവാസോത്സവത്തിനു ഉജ്വല പരിസമാപ്തി
Thursday, June 4, 2015 7:04 AM IST
ദമാം: ഒരുമയുടെ പ്രവാസോത്സവം 'ഫ്രട്ടേണിറ്റി ഫെസ്റ് 2015' ന്റെ ഭാഗമായി കിഴക്കാന്‍ പ്രവിശ്യയില്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം രണ്ടുമാസമായി നടത്തിവന്നിരുന്ന പ്രവാസോത്സവത്തിനു പരിസമാപ്തി.

91ലെ ഹല ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന കായികമേള ഫോറം കേരള ചാപ്റ്റര്‍ സെക്രട്ടറി സിരാജുദ്ദീന്‍ ശാന്തിനഗര്‍ ഉദ്ഘാടനം ചെയ്തു. പ്രവിശ്യയിലെ പ്രമുഖ ടീമുകള്‍ അണിനിരന്ന വാശിയേറിയ ഫുട്ബോള്‍ മത്സരത്തില്‍ മക്ക എഫ്സി ദമാം കിരീടം ചൂടി. ആവേശം നിറഞ്ഞ കമ്പവലി മത്സരത്തില്‍ തിരുവനന്തപുരം ബ്രദേഴ്സ് ജേതാക്കളായി. തുടര്‍ന്നുനടന്ന സാംസ്കാരിക സമ്മേളനം ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുള്‍ സലാം മാസ്റര്‍ അമ്മിണിക്കാട് ഉദ്ഘാടനം ചെയ്തു. ടയോട്ട ഏറിയ പ്രസിഡന്റ് ലത്തീഫ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഫോറം സൌദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ ഫെസ്റിന്റെ സന്ദേശം നല്‍കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൌരനെന്ന നിലയ്ക്ക് അഭിമാനബോധമുള്ളവരാണു പ്രവാസികള്‍. എന്നാല്‍, രാജ്യം അതിവേകം ഫാസിസ്റ് സാമ്രാജ്യത്വ കോര്‍പറേറ്റ് ശക്തികളുടെ കൈകളിലമരുന്നത് ഭീതിജനകവും ആശങ്കയുമുണര്‍ത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ കമാല്‍ കളമശേരി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് കരുനാഗപ്പള്ളി, ഫ്രട്ടേണിറ്റി ഫോറം ടയോട്ട എരിയ സെക്രട്ടറി യൂനുസ് വട്ടംകുളം, യുവ സാഹിത്യകരാന്‍ അബ്ദുള്‍ അലി കളത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.

സിബിഎസ്സി പത്താം ക്ളാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കു കമാല്‍ കളമശേരി ഉപഹാരം നല്‍കി. തുടര്‍ന്നു മാപ്പിളപ്പാട്ട്, കവിത, നാടന്‍പാട്ട്, ദമാം പീപ്പിള്‍ തിയറ്റേഴ്സിന്റെ മാറാല നാടകവും സൈദലവിയും സംഘവും അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനവും അരങ്ങേറി. വിവിധ കലാ,കായിക മത്സരങ്ങള്‍ക്കുള്ള സമ്മാന ദാനവും ചടങ്ങില്‍ വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ റഹ്മാന്‍, പയ്യനങ്ങാടി, മുഹമ്മദ് ഷാന്‍ ശ്രീകാര്യം, ബക്കര്‍ കൊണ്േടാട്ടി, നാസര്‍ പാലക്കാട്ട്, ഷാനവാസ് പോരുവഴി, ഷമീര്‍ വയനാട്ട്, ഹനീഫ മാഹി, കബീര്‍ പാങ്ങോട്, ഹംസക്കോയ പൊന്നാനി, നസീം കടക്കല്‍, ഹാഷിം ആലപ്പുഴ, മുസ്തഫ കണ്ണൂര്‍, നിഷാദ് പാലക്കാട്ട്, പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം