സ്റുഡന്റ്സ് ഫോര്‍ ദി എര്‍ത്ത് പാരിസ്ഥിതിക വര്‍ക്ഷോപ്പ് സംഘടിപ്പിച്ചു
Thursday, June 4, 2015 7:03 AM IST
ദുബായി: യുഎഇയില്‍ പാരിസ്ഥിതിക സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ വിദ്യാര്‍ഥിസംഘടനയായ സ്റുഡന്റ്സ് ഫോര്‍ ദി എര്‍ത്ത് ലോക പരിസ്ഥിതിദിനത്തിനു മുന്നോടിയായി ആലല’മവ ടരവീീഹ ീള ഋി്ശൃീിാലി മായി സഹകരിച്ച് പാരിസ്ഥിതിക വര്‍ക്ഷോപ്പ് സംഘടിപ്പിച്ചു.

മേയ് 30നു വൈകുന്നേരം നാലിനു ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹാളില്‍ നടന്ന വര്‍ക്ഷോപ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. നജീബ് ഇസ്മയില്‍ ‘കിറശ്ശറൌമഹ, ടീരശമഹ മിറ ഋി്ശൃീിാലിമേഹ ഞലുീിശെയശഹശ്യേ’ എന്ന വിഷയത്തെ അധികരിച്ചും പരിസ്ഥിതി ശാസ്ത്രഞ്ജ ഡോ. സ്രീബ ബിജു ‘ണമലൃേ മിറ ലവേശര’എന്ന വിഷയത്തെ അധികരിച്ചും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.

തുടര്‍ന്നു സ്കൂള്‍ വിദ്യാര്‍ഥികളായ മൊഹമ്മദ് സിനാന്‍ അഗോളതാപനത്തെ കുറിച്ചും നിരഞ്ജന സുനില്‍ പ്രകാശ മലിനീകരണത്തെകുറിച്ചും പ്രസന്റേഷനുകള്‍ അവതരിപ്പിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. യുവ തലമുറയില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനും പ്രകൃതിസംരക്ഷണത്തെക്കുറിച്ചും മാലിന്യ സമസ്കരണത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനാണു വര്‍ക്ഷോപ്പ് സംഘടിപ്പിച്ചത്.

ദുബായ് കെഫെയുടെ സുരേഷ്കുമാര്‍ നിയന്ത്രിച്ച വര്‍ക്ഷോപ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. നിരജ്ഞന സുനില്‍ സ്വാഗതവും മൊഹമ്മദ് സിനാന്‍ നന്ദിയും പറഞ്ഞു.

'സ്റുഡന്റ്സ് ഫോര്‍ എര്‍ത്ത്' സീനിയര്‍ അബാസഡര്‍ മുഹമ്മദ് സിനാനും പ്രസിഡന്റ് നിരഞ്ജന സുനിലും പരിപാടിയുടെ സംഘാടകരായിരുന്നു.

റിപ്പോര്‍ട്ട്: കെ. സുനില്‍രാജ്