ഫിലാഡല്‍ഫിയയില്‍ എകെഎംജി കണ്‍വന്‍ഷന്‍ കിക്ക് ഓഫ് ജൂണ്‍ ഏഴിന്
Thursday, June 4, 2015 7:02 AM IST
ഫിലാഡല്‍ഫിയ: അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സിന്റെ (എകെഎംജി) 36-ാമത് കണ്‍വന്‍ഷന്റെ കിക്ക് ഓഫ് ജൂണ്‍ ഏഴിനു (ഞായര്‍) മൂന്നു മുതല്‍ ഏഴു വരെ ബന്‍സേലെ മിലുള്ള ഷാഗണ്‍ റസ്ററന്റില്‍ നടക്കും.

കലാപരിപാടികള്‍, ഡിജെ, ഫ്യൂഷന്‍ ഡാന്‍സ് എന്നിവയാണു പ്രധാന പരിപാടികള്‍. എല്ലാ മെഡിക്കല്‍ ഡോക്ടര്‍മാരും കിക്ക് ഓഫില്‍ പങ്കെടുക്കണമെന്ന് എകെഎംജി ഭാരവാഹികള്‍ പറഞ്ഞു.

സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ അവലോകനം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. അലക്സ് മാത്യു, കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. ജോസഫ് മാത്യു എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: അലക്സ് മാത്യു 1610248, ജോസഫ് മാത്യു 17327548733.