ഫോക്കസ് റിയാദ് വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി
Thursday, June 4, 2015 7:01 AM IST
റിയാദ്: ഫോക്കസ് റിയാദ് ചാപ്റ്റര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന ചലഞ്ച് ആന്‍ഡ് ചെയ്ഞ്ച് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വൃക്കരോഗ നിര്‍ണയ ക്യാമ്പില്‍ വിവിധ രാജ്യക്കാരായ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.

കിംഗ് ഖാലിദ് ഫൌണ്േടഷന്റെയും ബത്ഹയിലെ സഹ പോളിക്ളിനിക്കിന്റെയും സഹകരണത്തോടെ ഉമ്മുല്‍ ഹമാമിലെ കിംഗ് ഖാലിദ് മസ്ജിദിനോടനുബന്ധിച്ചുള്ള ഹാളിലാണു ക്യാമ്പ് നടന്നത്.

സഹ പോളിക്ളിനിക്കിലെ ഡോ. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പില്‍ മൂന്നൂറിലേറെ പേര്‍ രോഗനിര്‍ണയത്തിനായുള്ള വിവിധ ടെസ്റുകള്‍ നടത്തി. രോഗ സാധ്യത കണ്െടത്തിയ രോഗികളെ ക്ളിനിക്കിലേക്കു റഫര്‍ ചെയ്തു.

ഉച്ചകഴിഞ്ഞ് രണ്ടിനാരംഭിച്ച ക്യാമ്പ് വൈകുന്നേരം എട്ടുവരെ നീണ്ടു നിന്നു. ഫോക്കസ് പ്രവര്‍ത്തകരായ നയീം കോട്ടപ്പുറം, യൂനുസ്, ഷാജഹാന്‍ ചളവറ, അസീസ് മാവൂര്‍, ഫവാസ് കോട്ടപ്പുറം, ഹസീബ് തൃശൂര്‍, ഹസീബ് കോഴിക്കോട്, മഹ്മൂദ് വെളിയന്‍കോട്, സഫര്‍, തൈസീര്‍, റാസി എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍