സൌദിയില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
Thursday, June 4, 2015 7:00 AM IST
റിയാദ്: തൃശൂര്‍ ജില്ലാ സൌഹൃദ വേദി അംഗവും കുപ്പേരി വീട്ടില്‍ രാമചന്ദ്രന്‍ (57) ഹൃദയാഘാതം മൂലം നിര്യാതനായി.

മേയ് 30നു നെഞ്ചുവേദനയുണ്ടായതിനെത്തുടര്‍ന്നു റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ ലഭ്യമാക്കുന്നതിനു മുമ്പുതന്നെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അല്‍ ആന്ദലൂസ് ഗ്ളാസ് ഫാക്ടറിയില്‍ ജോലി ചെയ്തുവരികയായിരുന്നു രാമചന്ദ്രന്‍.

തൃശൂര്‍ ജില്ലാ സൌഹൃദവേദി മൃതദേഹം നാട്ടിലേക്കു അയയ്ക്കുന്നതുമായി ബന്ധപെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

തൃശൂര്‍ ജില്ലാ സൌഹൃദ വേദിയുടെ മരണാനന്തര ആനുകൂല്യമായ 2.25 ലക്ഷം രൂപ പരേതന്റെ അനന്തരവകാശികള്‍ക്കു നല്‍കുന്നതിനായി ഏര്‍പ്പാടുകള്‍ നടക്കുന്നു.

ഭാര്യ: മിനി. മക്കള്‍: രോഹിത്, രേഷ്മ.