ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് മാര്‍ത്തോമ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാള്‍ ഭക്ത്യാഡംബരപൂര്‍വം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
ജൂണ്‍ 28-നു (ഞായര്‍) രാവിലെ 11നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് തിരുനാളിനു ആരംഭം കുറിച്ചുകൊണ്ട് കൊടിയേറ്റ് നടക്കും. രൂപത വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. എംഎസ്ടി സഭയുടെ യുഎസ്എ ആന്‍ഡ് കാനഡ ഡയറക്ടര്‍ ഫാ. ആന്റണി തുണ്ട ത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടിയേറ്റിനു മുഖ്യകാര്‍മികത്വം വഹിക്കും.
ജൂണ്‍ 29നു (തിങ്കള്‍) രാവിലെ 8.30നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്.
ജൂലൈ ഒന്ന് (ബുധന്‍) രാവിലെ 8.30നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്- ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും.
ജൂലൈ രണ്ടിനു(വ്യാഴം) രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്.
ജൂലൈ മൂന്നു (വെള്ളി) ദുക്റാന, യൂത്ത് ഡേ, രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.30-നു വിശുദ്ധ കുര്‍ബാന (ഇംഗ്ളീഷില്‍). നൊവേന, ലദീഞ്ഞ്. ഓക്സിലറി ബിഷപ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ബിജ്നോര്‍ ബിഷപ് മാര്‍ ഗ്രേഷ്യന് മുണ്ടാടന്‍ സിഎംഐ വചനസന്ദേശം നല്‍കും. വൈകുന്നേരം 7.30നു സീറോ മലബാര്‍ നൈറ്റ് (കള്‍ച്ചറല്‍ പ്രോഗ്രാം).
ജൂലൈ നാലിനു (ശനി) രാവിലെ 8.30നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. രൂപത ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് വചനസന്ദേശം നല്‍കും. വൈകുന്നേരം ഏഴിനു തിരുനാള്‍ നൈറ്റ് 'കൃപാഞ്ജലി- 2015' (വിവിധ കലാപരിപാടികള്‍).
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ അഞ്ച് (ഞായര്‍) രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിനു തിരുനാള്‍ റാസ കുര്‍ബാന, ലദീഞ്ഞ് - മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകുന്നേരം ആറിന് നൊവേന, ലദീഞ്ഞ്, പ്രസുദേന്തി വാഴിക്കല്‍. വൈകുന്നേരം 6.30-നു കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത ആയിരക്കണക്കിനു വിശ്വാസികള്‍ പതിനെട്ടിലധികം വരുന്ന വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ദേവാലയത്തിനു പുറത്ത് നഗരവീഥിയിലൂടെ, പുരമ്പരാഗത രീതിയില്‍ നടത്തുന്ന പ്രദക്ഷിണം നടക്കും. തുടര്‍ന്നു സ്നേഹവിരുന്നും കരിമരുന്നു കലാപ്രകടനവും ഉണ്ടായിരിക്കും.
ജൂലൈ ആറ് (തിങ്കള്‍) രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാന, വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന-സകല മരിച്ച വിശ്വാസികളുടേയും ഓര്‍മദിനാചരണം.
ജൂലൈ 12 (ഞായര്‍) രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, 11നു വിശുദ്ധ കുര്‍ബാന, തുടര്‍ന്നു തിരുനാളിനു സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്ക് നടക്കും. തിരുക്കര്‍മങ്ങള്‍ക്കു ഫാ. റോയി മൂലേച്ചാലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഇടവകയിലെ 14 വാര്‍ഡുകളിലൊന്നായ വിശുദ്ധ ബര്‍ത്തലോമിയ (മോര്‍ട്ടന്‍ഗ്രോവ് -നൈല്‍സ്) വാര്ഡുകാരാണു തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്.
സിബി പാറേക്കാട്ടില്‍ (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍) 847 209 1142, പയസ് ഒറ്റപ്ളാക്കല്‍ (പ്രസിഡന്റ്) 312 231 3345, ലൌലി വില്‍സണ്‍ (സെക്രട്ടറി) 312 330 4935, ടീന മത്തായി (ട്രഷറര്‍) 847 583 9103 തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന വിവിധ കമ്മിറ്റികളും പോള്‍ പുളിക്കല്‍ (708 743 6505), ഷാബു മാത്യു (630 649 4103), ആന്റണി ഫ്രാന്‍സിസ് (847 219 4897), മനീഷ് ജോസഫ് (847 387 9384) തുടങ്ങിയ ട്രസ്റിമാരും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.
തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധ തോമാശ്ളീഹായുടെ മധ്യസ്ഥംവഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും (714 800 3648), അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലും (630 880 8520) മറ്റു സംഘാടകരും സ്വാഗതം ചെയ്തു.
ഓഫീസ് ഫോണ്‍ 708 544 7250. വെബ്സൈറ്റ്: ംംം.ാരവശരമഴീ.ീൃഴ
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം