മലയാളി യുവഡോക്ടര്‍ അമേരിക്കയില്‍ അപകടത്തില്‍ മരിച്ചു
Thursday, June 4, 2015 12:57 AM IST
കുറവിലങ്ങാട്: മലയാളി യുവ ഡോക്ടര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. തോട്ടുവ ചൂരിക്കപ്രായില്‍ ജോളി ജോസഫിന്റെ മകന്‍ ഡോ. ക്രിസ്റോ മാര്‍ട്ടിന്‍ ജോസഫ് (23) ആണ് അമേരിക്കയിലെ ന്യൂമെക്സിക്കോയില്‍ വാഹനാപകടത്തില്‍ മരിച്ചത്.

ക്രിസ്റോ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ചായിരുന്നു അപകടം. രണ്ടാഴ്ച മുന്‍പായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലായിരുന്നു. എംബിബിഎസിന് ശേഷം ഉപരിപഠനം നടത്തുകയായിരുന്നു ക്രിസ്റോ. തൊടുപുഴ കൊമ്പനാപറമ്പില്‍ സിസിലിയാണ് ഭാര്യ. സഹോദരങ്ങള്‍: ക്ളെമന്റ്, എഡ്വേര്‍ഡ്. സംസ്കാരം പിന്നീട് അമേരിക്കയില്‍ നടക്കും.