റിയാദ്: റിയാദ് മലപ്പുറം കൂട്ടായ്മയായ 'റിമാലി'ന്റെ പ്രസിഡന്റായി ഇബ്രാഹിം തറയില്‍ പൂക്കോട്ടൂരിനെ വീണ്ടും തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരിയായി നടുത്തൊടി ജബാര്‍, ഉപദേശകസമിതി ചെയര്‍മാനായി പി.സി. മജീദ്, സെക്രട്ടറി മുഹമ്മദ് പൊന്മള, ട്രഷറര്‍ മലിക്ക് (നാണി), ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.അബ്ദുള്‍ റഷീദ് വലിയങ്ങാടി എന്നിവരേയും തെരഞ്ഞെടുത്തു.
ജാഫര്‍ കിളിയണ്ണി ഈസ്റ് കോഡൂര്‍, അബ്ദുള്‍സലാം മഞ്ഞക്കണ്ടന്‍ വെസ്റ് കോഡൂര്‍, രാജന് കാരാതോട്, മൊയ്നുദ്ദീന് മലപ്പുറം, മുഹമ്മദലി കൊന്നോല മൈലപ്പുറം (വൈസ് പ്രസിഡന്റുമാര്‍), ബഷീര്‍ അറബി പട്ടര്‍കടവ്, നിസാഫ് കുണ്ടുവായില്‍ പാങ്ങ്, ഉമ്മര്‍ പാലേങ്ങര ഉമ്മത്തൂര്‍, റഫീഖ് പെരുവന്‍കുഴിയില്‍ മൈലപ്പുറം, സി.കെ. അബ്ദുറഹ്മാന് മേല്‍മുറി (ജോയിന്റ് സെക്രട്ടറിമാര്‍), മുസമ്മില്‍ പി. കാളമ്പാടി, മുഹമ്മദ് കുട്ടി മങ്കരത്തൊടി (ജോയിന്റ് ട്രഷറര്‍), ബഷീര്‍ പറമ്പില്‍ (മീഡിയ), ഇഖ്തിയാര്‍ പാങ്ങ് (ഓഡിറ്റ്), ഗഫൂര്‍ തേങ്ങാട്ട് (പ്രവാസി വെല്‍ഫെയര്‍) എന്നിവരെയും സമീര്‍ കോയിമ്മ, ചെറിയാപ്പു മേല്‍മുറി, സഫീര്‍ കൂട്ടിലങ്ങാടി, വാളന്‍ ബാബു (സ്പോര്‍ട്സ്) എന്നിവരെയും വി.കെ. സലാം ഇരുമ്പുഴി, ഈലാഫ് സംരംഭം അലവി തോരപ്പ (ജോബ് കൌണ്ടര്‍ ചാര്‍ജ്) എന്നിവരെയും തെരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഏരിയ കമ്മിറ്റികളിലേക്ക് സി.കെ. മുഹമ്മദ്, സമദ് ശീമാടന്‍ (മേല്‍മുറി), പൂളക്കണ്ണി ഷബീര്‍, സൂജ (മൈലപ്പുറം), ഹംസ പാണ്ടി (മലപ്പുറം കുന്നുമ്മല്‍), കെ.കെ. ഷഫീഖ്, ഹാജിയാര് പള്ളി വി.വി. റാഫി (വലിയങ്ങാടി), ഷൂക്കൂര്‍, നസീര്‍ വടക്കേമണ്ണ, യൂസുഫ് പുല്പാടന് (കോഡൂര്‍ പഞ്ചായത്ത്), ജലീല്‍ തേക്കില്‍, അസീസ് ചോലക്കല്‍ (ഈസ്റ് കോഡൂര്‍), ഫൈസല്‍ തറയില്‍ (ഉമ്മത്തൂര്‍), മുത്തലിബ് (മുണ്ടക്കോട് വലിയാട്), ഖാലിദ് തേരമ്പില്‍, കുഞ്ഞിക്കോയ (മങ്ങാട്ടുപുലം), അബൂബക്കര്‍ മച്ചിങ്ങല്‍, ചാക്കീരി ബാബു (കൂട്ടിലങ്ങാടി), അബ്ദുള്‍ റസാഖ് (മക്കരപ്പറമ്പ്), മന്‍സൂര്‍ (ഊരകം), അബ്ദുള്ള, ബാവ (പൂക്കോട്ടൂര്‍), റഷീദ് മറ്റത്തൂര്‍ (ഒതുക്കുങ്ങല്‍) എന്നിവരെ ചുമതലപ്പെടുത്തി. 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.
റിമാല്‍ ഹൌസില്‍ നടന്ന യോഗത്തില്‍ ജബാര്‍ നടുത്തൊടി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. മൂന്നു വര്‍ഷം മുമ്പ് പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോയ മുന്‍ പ്രവാസി സഹോദരനു ചികിത്സയ്ക്കായി 50,000 രൂപ അയച്ചു കൊടുക്കാനും തീരുമാനിച്ചു. ഉമ്മര്‍ പാലേങ്ങര, ഖിറാഅത്തും മുഹമ്മദ് പൊന്മള സ്വാഗതവും പറഞ്ഞു. കെ.കെ. റഷീദ് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍