ജയന്‍ തിരുമനയ്ക്ക് നവോദയ റിയാദ് യാത്രയയപ്പു നല്‍കി
Wednesday, June 3, 2015 6:04 AM IST
റിയാദ്: പ്രശസ്ത നാടക സംവിധായകന്‍ ജയന്‍ തിരുമനയ്ക്കും ഭാര്യ ബിന്ദു തിരുമനയ്ക്കും നവോദയ പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി.

നവോദയയുടെ ആറാമത് വാര്‍ഷികവേദിയില്‍ അവതരിപ്പിച്ച 'തീപ്പൊട്ടന്‍' എന്ന നാടകം സംവിധാനം ചെയ്യുന്നതിനുവേണ്ടിയാണു ഭാര്യയോടൊപ്പം ജയന്‍ തിരുമന റിയാദിലെത്തിയത്. റിയാദില്‍ അവതരിപ്പിക്കപ്പെട്ട ജയന്‍ തിരുമനയുടെ മൂന്നാമത്തെ നാടകമാണു തീപ്പൊട്ടന്‍.

നാടക രചനയ്ക്കും സംവിധാനത്തിനുമായി എട്ടു തവണ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ജയന്‍ തിരുമന കോഴിക്കോട് വടകര സ്വദേശിയാണ്. 28 വര്‍ഷത്തോളമായി നാടക രംഗത്തുള്ള ജയന്‍ ഇതിനകം 148 നാടകങ്ങളുടെ ശില്‍പിയാണ്. ജയന്‍- ബിന്ദു ദമ്പതികള്‍ക്ക് വിദ്യാര്‍ഥികളായ മൂന്നു മക്കളുണ്ട്.

സംഘടനയുടെ ഉപഹാരം നവോദയ സെക്രട്ടറി അന്‍വാസും ജയന്‍ തിരുമനയുടെ ഭാര്യയും സംവിധാനസഹായിയുമായിരുന്ന ബിന്ദു തിരുമനയ്ക്കുള്ള ഉപഹാരം നവോദയ കുടുംബവേദി ചെയര്‍പേഴ്സന്‍ ബിന്ദു രാജേന്ദ്രനും കൈമാറി. ചടങ്ങില്‍, നാടകത്തിന്റെ അരങ്ങിലും അണയറയിലും പ്രവര്‍ത്തിച്ച 43 കലാകാരന്‍മാരെയും ഉപഹാരം നല്‍കി ആദരിച്ചു.

സുദര്‍ശനന്‍, ഉദയഭാനു, ഷീബാ രാജു ഫിലിപ്പ്, അഞ്ജു സുനില്‍, രാജേന്ദ്രന്‍ നായര്‍, വിക്രമലാല്‍, ജയകുമാര്‍, ഷാജിലാല്‍, ദീപാ ജയകുമാര്‍, ബേബിച്ചന്‍, സുരേഷ് സോമന്‍, രാജേഷ്, സെലിന്‍, ആരിഫ്, മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രസിഡന്റ് രതീശന്‍ അധ്യക്ഷത വഹിച്ചു. കുമ്മിള്‍ സുധീര്‍ സ്വാഗതവും ഷൈജു ചെമ്പൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍