ഏഴാതു കുടുംബനവീകരണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, June 3, 2015 5:13 AM IST
ഷിക്കാഗോ: ജൂണ്‍ 11 മുതല്‍ 14 വരെ തീയതികളില്‍ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തുന്ന കുടുംബ നവീകരണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു.

മുതിര്‍ന്നവര്‍ക്കുള്ള കണ്‍വന്‍ഷന്‍ നയിക്കുന്നതു പ്രശസ്ത ദൈവശാസ്ത്രജ്ഞനും, വചനപ്രഘോഷകനുമായ ഫാ. ജോസഫ് പാംപ്ളാനിയാണ്. യുവജനങ്ങള്‍ക്കും യുവ ദമ്പതികള്‍ക്കും വേണ്ടി ശുശ്രൂഷകള്‍ നയിക്കുന്നത് ആസാം ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ റവ.ഫാ. ബോബി എമ്പ്രയിലും ആണ്. പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കു ശുശ്രൂഷകള്‍ നയിക്കുന്നതു ഫാ. സൈമണ്‍ കല്ലടയും, ഇംഗ്ളീഷ് ധ്യാനം നയിക്കുന്നത് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രശസ്ത യുവജന സെഹിയോന്‍ ടീമുമാണ്. ഡിഎസ്ടി സിസ്റേഴ്സ് സഹായിക്കും.

മുതിര്‍ന്നവര്‍ക്കു മലയാളത്തിലും മറ്റുള്ളവര്‍ക്ക് ഇംഗ്ളീഷിലുമായിരിക്കും ശുശ്രൂഷകള്‍ നടത്തുന്നത്. ബേബി സിറ്റിംഗിനുള്ള സൌകര്യവും ഉച്ചഭക്ഷണവും ക്രമീകരിക്കും. എല്ലാദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണു കണ്‍വന്‍ഷന്‍.

കണ്‍വന്‍ഷന്റെ വിജയത്തിനായി ഒമ്പതാം തീയതി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതുവരെ ഫാ. ബോബി എമ്പ്രയിലിന്റെ നേതൃത്വത്തില്‍ ഒരുക്ക സെമിനാര്‍ നടത്തും. ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം എന്നിവയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് എമ്പ്രയില്‍ 630 550 8220 // 630 516 1132, ജോസ് കടവില്‍ 630 440 2021, ജോര്‍ജുകുട്ടി വാച്ചാപറമ്പില്‍ 630 290 9012.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം