ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ജൂണ്‍ ഏഴിനു ഡാളസ് വലിയപള്ളിയില്‍
Wednesday, June 3, 2015 5:13 AM IST
ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ 42-മതു പാരീഷ് ദിനാഘോഷവും ഭദ്രാസന ദിനാഘോഷവും ജൂണ്‍ ഏഴാം തീയതി ഞായറാഴ്ച 11.30-ന് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.

പാരീഷ് ദിനാഘോഷത്തില്‍ വിവിധ സംഘടനകളുടെ പരിപാടികള്‍, സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സമ്മാനവിതരണം, ഹൈസ്കൂള്‍ പാസായവര്‍ക്ക് അംഗീകാരം എന്നിവയുണ്ടായിരിക്കുന്നതാണ്.

ഭദ്രാസന ദിനത്തോടനുബന്ധിച്ച് ഭദ്രാസനത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി കൌണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍ വിവരിക്കുന്നതാണ്. വലിയപള്ളി വികാരി ഫാ. രാജു ദാനിയേല്‍, സെക്രട്ടറി ബിജി ബേബി, ട്രസ്റി ഷിബു മാത്യു, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിം തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം