സാഹിത്യവേദി ജൂണ്‍ അഞ്ചിന്
Wednesday, June 3, 2015 5:12 AM IST
ഷിക്കാഗോ: 2015 ജൂണ്‍മാസ സാഹിത്യവേദി അഞ്ചാം തീയതി വൈകുന്നേരം 6.30നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 ട. ഋഹാവൌൃ. ങഠ. ജൃീുലര, കഘ) വച്ച് കൂടുന്നതാണ്. പ്രസിദ്ധ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ എഴുതിയ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന നോവലിന്റെ പശ്ചാത്തലവും ഉള്ളടക്കവും പ്രതികരണങ്ങളും വിശദീകരിച്ച് ലക്ഷ്മി നായര്‍ പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

2015 മേയ് മാസ സാഹിത്യവേദിയായ 187-മത് സാഹിത്യവേദി അനിലാല്‍ ശ്രീനിവാസന്റെ അധ്യക്ഷതയില്‍ കൂടി. തമ്പി ജോസഫ്, ജീവന്‍ ജോസഫ്, എലിസ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സദസ്യര്‍കൂടി പങ്കുചേര്‍ന്ന ഒരു സംഗീത-കവിതാ സായാഹ്നമായിരുന്നു മേയ്മാസ സാഹിത്യവേദി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി നായര്‍ (847 634 9529), ഷാജന്‍ ആനിത്തോട്ടം (847 322 1181), ജോണ്‍ സി. ഇലക്കാട്ട് (773 282 4955).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം