സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: പ്ളെയ്സ് ഫുട്ബോള്‍ ക്ളബ്ബ് ടീം മക്ക ജേതാക്കള്‍
Tuesday, June 2, 2015 7:05 AM IST
മക്ക: നവോദയ മക്ക ഷറായ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒന്നാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പ്ളെയ്സ് ഫുട്ബോള്‍ ക്ളബ്ബ് ടീം മക്ക ജേതാക്കളായി.

ഷറായ അല്‍ ബറഷ ഫ്ളഡ് ലൈറ്റ് സ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഷറായ അല്‍ ബറഷ ഫുട്ബോള്‍ ക്ളബ്ബിനെയാണു പ്ളെയ്സ് മക്ക പാരാജയപ്പെടുത്തിയത്.

നിശ്ചിതസമയത്ത് ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടാഞ്ഞതിനെത്തുടര്‍ന്ന് ഷൂട്ട്ഔട്ടിലാണു രണ്ടു ഗോളുകള്‍ക്ക് പ്ളെയ്സ് മക്ക ജേതാക്കള്‍ ആയത്.

സെമിയില്‍ അല്‍ മദീന ഡെക്കറേഷന്‍ മക്ക ടീമിനെ പാരാജയപ്പെടുത്തി അല്‍ ബറഷ ടീമും പുക്കാട്ട് മക്ക ടീമിനെ പരാജയപ്പെടുത്തി പ്ളെയ്സ് മക്കയും ഫൈനലില്‍ പ്രവേശിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീം അംഗങ്ങളെ നവോദയ മക്ക ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എച്ച്. ഷിജു പന്തളം, ബഷീര്‍ നിലമ്പൂര്‍, ഷിഹാബുദ്ദീന്‍ കോഴിക്കോട്, അന്‍വര്‍ ഖാലീദ് എറണാകുളം, അബ്ദുള്‍ സമദ് വാവാട് എന്നിവര്‍ പരിചയപ്പെട്ടു. നവോദയ ഷറായ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സുനി മൂവാറ്റുപുഴ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂര്‍ണമെന്റ് ജേതാക്കളായ പ്ളെയ്സ് മക്ക ടീമിനു നവോദയ മക്ക ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എച്ച്. ഷിജു പന്തളവും ടൂര്‍ണമെന്റില്‍ റണ്ണേഴ്സ് അപ്പായ ഷറായ അല്‍ ബറഷ ടീമിനു നവോദയ മക്ക ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിഹാബുദ്ദീന്‍ കോഴിക്കോടും ട്രോഫികള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ അല്‍ ബറഷ ടീം അംഗം മുഹമ്മദ് ഷാന്‍ കൂട്ടിലങ്ങാടിക്ക് നവോദയ മക്ക ഏരിയ കമ്മിറ്റി ട്രഷറര്‍ കെ.എം. ബഷീര്‍ നിലമ്പൂരും മികച്ച ഗോളി പ്ളെയ്സ് ടീമിലെ അജ്മല്‍ മണ്ണാര്‍ക്കാടിന് ജീവകാരുണ്യ വിഭാഗം ഏരിയ ജോയിന്റ് കണ്‍വീനര്‍ സമദ് വാവാടും മികച്ച ഡിഫന്റര്‍ പ്ളെയ്സ് ടീം ക്യാപ്റ്റന്‍ നിസാര്‍ വളാഞ്ചേരിക്ക് നവോദയ ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അന്‍വര്‍ ഖാലീദ് എറണാകുളവും ഫൈനലില്‍ ആദ്യ ഗോള്‍ അടിച്ച പ്ളെയ്സ് ടീമിലെ നദീം വഴികടവിനു നവോദയ മക്ക ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഫീഖ് കോട്ടക്കല്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

നവോദയ മക്ക ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എ. ഷാഹുല്‍ ഹമീദ് പാലക്കാട്, നവാസ് കരുനാഗപ്പള്ളി, സിറാജ് മൈയ്തീന്‍ പട്ടിമറ്റം, മുസ്തഫ മമ്പാട്, ഷെബീര്‍ മേല്‍മൂറി, കെ.പി. റഷീദ് വടകര എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി റഷീദ് പാലക്കാട് സ്വാഗതവും യൂണിറ്റ് ട്രഷറര്‍ മന്‍സൂര്‍ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍