കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി മെഡിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ അബാസിയ ഇന്ത്യന്‍ ഇന്റഗ്രേറ്റഡ് സ്കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് രണ്ടായിരത്തോളം പ്രവാസികള്‍ പ്രയോജനപ്പെടുത്തി.
മുന്‍കൂര്‍ റജിസ്റര്‍ ചെയ്ത ആയിരം പേര്‍ക്കാണു മെഡിക്കല്‍ ക്യാമ്പില്‍ അവസരമൊരുക്കിയതെങ്കിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് രജിസ്റര്‍ ചെയ്യാതെ എത്തിയതോടെ അവര്‍ക്കുകൂടി അവസരം നല്‍കുകയായിരുന്നു.
ക്യാമ്പില്‍ ചികിത്സ തേടിയെത്തിയവര്‍ക്ക് ഏതാണ്ട് 5,000 ദീനാര്‍ വിലമതിക്കുന്ന മരുന്നുകള്‍ സൌജന്യമായി നല്കി. കുവൈറ്റ് പേഷ്യന്റ് ഹെല്‍പ്പിംഗ് ഫണ്ട്, സൌദി ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി എന്നിവരാണു ക്യാമ്പിലേക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കിയത്. ഡോ. എഡ്വിന്, ഡോ. ഉണ്ണികൃഷ്ണന് നായനാര്‍, ഡോ. അഷ്റഫ്, ഡോ. രേവതി, ഡോ. സൂസന് ജോസഫ്, ഡോ. രാകേഷ്, ഡോ. ഷുജാഹുദ്ദീന്‍, ഡോ. സലീമ യൂസുഫ്, ഡോ. ഷാജില്‍ വിതയത്തില്‍, ഡോ. സി.കെ.പി. സിറാജ്, ഡോ. അബ്ദുള്‍ ഹമീദ്, ഡോ. മുഹമ്മദലി, പാരാ മെഡിക്കല്‍ ജീവനക്കാരായ ബിന്ദു അഗസ്റിന്‍, ബിജി തോമസ്, ഹാജിറ അബ്ദുറഹ്മാന്, സല്‍മ ഗഫൂര്‍, നബീല ബീഗം, അറഫാത്ത്, അഷ്റഫ്, ഷറഫുദ്ദീന്, ആസിഫ്, വി.കെ. സമീര്‍, സത്താര്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു.
കുവൈറ്റ് കെഎംസിസി ഭാരവാഹികളായ കെ.ടി.പി. അബ്ദുറഹ്മാന്, അസീസ് വലിയകത്ത്, ഗഫൂര്‍ വയനാട്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഇസ്മായില്‍ ബേവിഞ്ച, അജ്മല്‍ വേങ്ങര എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കുവൈറ്റ് കെഎംസിസി മെഡിക്കല്‍ വിംഗ് ചെയര്‍മാനും കുവൈറ്റ് ചെസ്റ് ഹോസ്പിറ്റലിലെ കാര്ഡിയോളജിസ്റുമായ ഡോ. സി.കെ.പി സിറാജ് നിര്‍വഹിച്ചു.
'സ്പന്ദനം' മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം ചെയര്മാന് ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു. കെഎംസിസി പ്രസിഡന്റും കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുമായ ഷറഫുദ്ദീന് കണ്ണേത്ത് പ്രസംഗിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഷഹീദ് പാട്ടില്ലത്ത് സ്വാഗതവും മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് മനോളി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍