പ്രവാസജീവിതം അവസാനിപ്പിക്കുന്ന മുസ്തഫ പരപ്പനങ്ങാടിക്കു യാത്രയയപ്പു നല്‍കി
Tuesday, June 2, 2015 7:02 AM IST
കുവൈറ്റ്: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന പരപ്പനങ്ങാടി സ്വദേശി കെ.പി. മുസ്തഫ ഒട്ടുമ്മലിനു ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പു നല്‍കി.

പത്തു വര്‍ഷമായി കുവൈറ്റ് പ്രവാസികള്‍ക്കിടയില്‍ ഓടിനടന്ന് ദഅ്വ രംഗത്തും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു മുസ്തഫ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹസാവിയ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ദഅ്വ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു അദ്ദേഹം. കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്തും ശാഖയുടെ ഉപഹാരം ചെയര്‍മാന്‍ എം.ടി. മുഹമ്മദും നല്‍കി.

ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി, അബ്ദുള്‍ ജലീല്‍ മാമാങ്കര, അബ്ദുള്‍ അസീസ് സലഫി, എന്‍ജിനിയര്‍ ഉമ്മര്‍ കുട്ടി, സയിദ് അബ്ദുറഹ്മാന്‍, വി.എ. മൊയ്തുണ്ണി, ശിഹാബ് കൊടുങ്ങല്ലൂര്‍, യു.പി. മുഹമ്മദ് ആമിര്‍ എന്നിവരും സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍