കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു
Tuesday, June 2, 2015 7:01 AM IST
അബുദാബി: മുസഫ എന്‍പിസിസിയിലെ കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എന്‍പിസിസി അങ്കണത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഡി.എസ്. മീണ ഉദ്ഘാടനം ചെയ്തു.

എന്‍പിസിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ക്വീല്‍ മാദി, നാസര്‍ മുഹമ്മദ് അല്‍ദീനി, മുതാസം റിഷേ, കെ.ബി. മുരളി, രാജന്‍ ചെറിയാന്‍, കെ.കെ. മൊയ്തീന്‍ കോയ, രമേശ് പയ്യന്നൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അടൂര്‍ ഭാസി ഫൌണ്േടഷന്‍ പുരസ്കാര ജേതാവും കൈരളി കള്‍ച്ചറല്‍ ഫോറം സീനിയര്‍ അംഗവുമായ വര്‍ക്കല ദേവകുമാറിനെ ചടങ്ങില്‍ ആദരിച്ചു. ഫോറം പ്രസിഡന്റ് മുസ്തഫ മാവിലായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. അനില്‍ കുമാര്‍ സ്വാഗതവും കോശി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള