'പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കുവാന്‍ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു സാധ്യമാവണം'
Tuesday, June 2, 2015 7:00 AM IST
അബുദാബി: പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കുവാന്‍ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമാവണമെന്ന് കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പിഎസ് സി ചെയര്‍മാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍.

അബുദാബി മലയാളി സമാജം ലൈബ്രറി സന്ദര്‍ശിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങളുടെ പ്രചാരണത്തില്‍ പുതിയ തലമുറ പുസ്തക വായനയില്‍നിന്നും അകലുന്നു. എന്നാല്‍ ഇ-ലൈബ്രറി പോലെയുള്ള സംവിധാനങ്ങളിലൂടെ പുതിയ തലമുറയിലേക്കും ഇറങ്ങിച്ചെല്ലാന്‍ കഴിയും.

അബുദാബി മലയാളി സമാജം ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളും 2015 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും സമാജം ലൈബ്രേറിയന്‍ ജെറിന്‍ കുര്യന്‍ ജേക്കബ് വിശദീകരിച്ചു.

പ്രസിഡന്റ് യേശുശീലന്‍, വൈസ് പ്രസിഡന്റ് പി.ടി. റഫീഖ്, സെക്രട്ടറി സതീഷ് കുമാര്‍, ട്രഷറര്‍ ഫസലുദ്ദീന്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ എ.എം. അന്‍സാര്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, വനിത കണ്‍വീനര്‍ ലിജി ജോസിസ്, വനിതാ കോ-ഓര്‍ഡിനേറ്റര്‍ നൌഷി, മുന്‍ വൈസ് പ്രസിഡന്റ് അഷ്റഫ് പട്ടാമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള