സവയുടെ പതിനഞ്ചാം വാര്‍ഷികാഘോഷം ശ്രദ്ധേയമായി
Tuesday, June 2, 2015 6:54 AM IST
ജിദ്ദ: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കി സൌദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്റെ (സവ) പതിനഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഷറഫിയ ഇംപാല റസ്ററന്റില്‍ നടന്ന പരിപാടി ഷറഫുദ്ദീന്‍ കായംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. നാട്ടില്‍ ഉപജീവനത്തിനു പ്രയാസപ്പെടുന്നവരില്‍നിന്നും തെരഞ്ഞെടുത്ത രണ്ടു കുടുംബങ്ങള്‍ക്കുള്ള സ്വാന്തനം പദ്ധതിയുടെ ഭാഗമായ ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം നിസാര്‍ മക്ക, ഫസല്‍ വയലാര്‍ എന്നിവര്‍ നിര്‍വഹിച്ചു. മുഖ്യരക്ഷാധികാരി കെ.എം. ഷെരീഫ് കുഞ്ഞ് 2016 വര്‍ഷത്തെ ഓട്ടോറിക്ഷാ വിതരണ പ്രഖ്യാപനം നടത്തി. വി.കെ. റൌഫ്, ബഷീര്‍ തൊട്ടിയന്‍, കെ.ടി.എ. മുനീര്‍, ബാബുരാജ്, അബ്ദുള്‍ സലാം കണ്ടത്തില്‍, ജമാല്‍ ലബ്ബ, നൂറുദ്ദീന്‍ പാലക്കാട്, കെ.വി. നാസര്‍, ലത്തീഫ് നെല്ലിച്ചോട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ആഘോഷപരിപാടികളുടെ ഭാഗമായി അരുവി മോങ്ങത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ചിത്ര രചന, പെയിന്റിംഗ്, ക്വിസ് മത്സരങ്ങള്‍ നടത്തി ചിത്ര രചനയില്‍ സീനിയര്‍ വിഭാഗത്തില്‍ സുഫിയാന ഹാരിസ് ഒന്നാം സ്ഥാനവും ആസിഫ് അഷ്റഫ്, കൃഷ്ണപ്രിയ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂണിയര്‍ പെയിന്റിംഗില്‍ ലുഖ്മാന്‍ ഇക്ബാല്‍ ഒന്നാം സ്ഥാനവും അസ്മ ജമാല്‍, അജ്മല്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബാഡ്മിന്റണില്‍ സജാദ് കരുവാറ്റ, അനീസ് ടീം വിന്നേഴ്സിനുളള ട്രോഫി നേടി.

പരിപാടിയുടെ സമാപനം കുറിച്ച് സിറാജ് കരുമാടി രചന നിര്‍വഹിച്ച 'സൃഷ്ടിയതത്രേയും വൈവിധ്യ .......' എന്ന ഗാനം സയിദ് മഷ്ഹൂദ് തങ്ങള്‍ ആലപിച്ചുകൊണ്ടു ഗസല്‍ നിലാവിനു തുടക്കം കുറിച്ചു മുംതാസ്, റാഫി കോഴിക്കോട്, കോയ വെന്നിയൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ലൈവ് ഓര്‍ക്കസ്ട്രയില്‍ ജെ. കോയ, സുല്‍ഫി ബാബുരാജ്, ഹാരിസ് മോങ്ങം, ഷാജഹാന്‍ റമീസ് റഹീം എന്നിവര്‍ അണിനിരന്നു.

നസീര്‍ അരൂക്കുറ്റി, യാസിന്‍ മുസ്തഫ, നൌഷാദ് പാനൂര്‍, സഫീദ് മണ്ണഞ്ചേരി, അബ്ദുള്‍ ജബാര്‍, അബ്ദുള്‍ സലാം നീര്‍ക്കുന്നം തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സാദിഖ് കായംകുളം സ്വാഗതവും സിറാജ് കരുമാടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍