റിയാദില്‍ മലയാളി ഹ്യദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
Tuesday, June 2, 2015 4:32 AM IST
റിയാദ്: ചെങ്ങന്നൂര്‍ വെന്മണി സ്വദേശി പ്ളാവിള വടക്കേതില്‍ വര്‍ഗീസ് പി. ചാക്കോ (മോനച്ചന്‍- 48) ഹ്യദയാഘാതത്തെത്തുടര്‍ന്ന് റിയാദില്‍ മരിച്ചു. ഇരുപത്തിയഞ്ച് വര്‍ഷമായി റിയാദ് സുലൈമാനിയയില്‍ താമസിക്കുകയായിരുന്നു. ബിന്‍ലാദന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ വിനി വര്‍ഗീസ്, മക്കള്‍ മിവിന്‍ പി. വര്‍ഗീസ്, നിവിന്‍ പി. ചാക്കോ. മ്യതദേഹം സുലൈമാനിയ പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍