ന്യൂജേഴ്സിയില്‍ ജയറാം ഷോ ഓണത്തിന്
Tuesday, June 2, 2015 4:29 AM IST
ന്യൂജേഴ്സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന ജയറാംഷോയുടെ ടിക്കറ്റ് കിക്ക്ഓഫ്, ദേവാലയത്തിന്റെ ദീര്‍ഘകാല അഭ്യുദയകാംഷി മൈക്കിള്‍ തോമസിനു (വിഷന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്) നല്‍കിക്കൊണ്ട് ഇടവക വികാരി സി.സി. മാത്യു അച്ചന്‍ നിര്‍വഹിച്ചു. സഹകാര്‍മികന്‍ വിജയ് തോമസ് അച്ചന്‍ തദവസരത്തില്‍ സന്നിഹിതനായിരുന്നു.

ഈ മെഗാഷോയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന്, പ്രോഗ്രാം കണ്‍വീനര്‍ വല്‍സന്‍ വര്‍ഗീസ്,
ട്രഷറര്‍ സിജു പോള്‍ അഭ്യര്‍ഥിച്ചു. പരിപാടിയുടെ പരിപൂര്‍ണ വിജയത്തിനായി സുനില്‍ തോമസ് (908) 672 4350, ഫിലിപ്പ് ജോഷ്വ (732) 272 7365, ജോര്‍ജ് മാത്യു (ബൈജു) (732) 429 4955, വല്‍സന്‍ വര്‍ഗീസ് (908) 2855901 എന്നിവര്‍ പ്രയത്നിക്കുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക് കുര്യാക്കോസ് ജേക്കബ് (908) 500 1821, മാത്യു ജോസഫ് (ബിനു) (609) 721 3376, സന്തോഷ് തോമസ് (848) 448 1375 ംലയശെലേ യെഴീര.ീൃഴ ന്യൂജേഴ്സിയില്‍നിന്നു ജേക്കബ് നൈനാന്‍ (973) 650 0995 അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം