കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്‍ ഫാമിലി ഡിന്നര്‍നൈറ്റ് വന്‍ വിജയം
Tuesday, June 2, 2015 4:29 AM IST
മിസിസാഗാ: കാനഡയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്റെ (സിഎംഎന്‍എ) വാര്‍ഷിക ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റ് മിസിസാഗായിലെ മൂണ്‍ലൈറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സെബാസ്റ്യന്‍ ജോണിയുടെ സ്വാഗതപ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ആനി സ്റീഫന്‍ അധ്യക്ഷപ്രസംഗം നടത്തി.

മുന്‍ കനേഡിയന്‍ പ്രതിരോധ മന്ത്രിയും, മാര്‍ക്കം ത്രോണ്‍ഹില്‍ എംപിയുമായ ജോണ്‍ മക്കല്ലം മുഖ്യാതിഥിയായിരുന്നു. ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി മുന്നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ദീര്‍ഘകാലം ആരോഗ്യമേഖലയില്‍ ജോലി ചെയ്തശേഷം വിരമിച്ച മേരിക്കുട്ടി ജോണ്‍, ഏലിയാമ്മ ജോര്‍ജ്, അച്ചാമ്മ കണ്ണമ്പുഴ, സിസിലി ഫിലിപ്പ്, ഏലിയാമ്മ ഒലിപത്ത്, അന്നമ്മ തൃശൂര്‍, സാറാക്കുട്ടി മത്തായി എന്നിവരെ ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. എം.പി ജോണ്‍ മക്കല്ലം ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. കൂടാതെ ഫാ. തോമസ് തോട്ടുങ്കല്‍ മെമ്മോറിയല്‍ ബെനിഫാക്ഷന്‍ ആദരിക്കപ്പെട്ടവര്‍ക്കു മായ തോട്ടുങ്കല്‍ കൈമാറി.

ആദ്യമായി വീടുവാങ്ങുന്നവര്‍ക്കായി അസോസിയേഷന്റെ പിആര്‍ഒ ജിജോ സ്റീഫന്‍ വഴി നടപ്പാക്കുന്ന ഋമൃി ആമരസ 50% ീള വേല അഴലി ഇീാാശശീിേ എന്ന സ്പെഷല്‍ പാക്കേജിന്റെ ഉദ്ഘാടനം ഹോം ലൈഫ് മിറക്കിള്‍ റിയാല്‍റ്റി ഇന്‍ക് ഉടമ അജയ് ഷാ നിര്‍വഹിച്ചു.

വില്യം ഓസ്റര്‍ ഹെല്‍ത്ത് സിസ്റംസിന്റെ ഔട്ട് റീച്ച് വിംഗിന്റെ നേതൃത്വത്തില്‍ 'സക്സ്ഫുള്‍ ഡയബെറ്റിക് മാനേജ്മെന്റ്' എന്ന വിഷയത്തെ ആസ്പദമാക്കി ജെസി ചാര്‍ലെപ് ക്ളാസ് എടുത്തു.

കുട്ടികള്‍ക്കായി ബാല്‍ ഗോസല്‍ (ഫെഡറല്‍ മിനിസ്റര്‍ ഓഫ് സ്റേറ്റ് സ്പോര്‍ട്സ്) ഏര്‍പ്പെടുത്തിയ വോളണ്ടിയര്‍ സര്‍വീസ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായ അലന്‍ കാവി, ലിയാ അലക്സ്, അലക്സ് പ്രിന്‍സ്, നിഥിന്‍ മാത്യു, സോനു സാം വര്‍ഗീസ്, നിഖില്‍ കൊടുവത്ത്, സൈനോ സാം വര്‍ഗീസ് എന്നിവര്‍ക്ക് യഥാക്രമം വര്‍ഗീസ് ഓലിപത്ത് (മുന്‍ പ്രസിഡന്റ്, ടൊറന്റോ മലയാളി സമാജം), സെയിന്‍ ഏബ്രഹാം (ഡയറക്ടര്‍, ക്ളിനിക്കല്‍ നഴ്സിംഗ് ഫാക്കല്‍റ്റി, യോര്‍ക്ക് യൂണിവേഴ്സിറ്റി), ജി. ജോര്‍ജ് (സെക്രട്ടറി, സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഫോര്‍ കേരളൈറ്റ്സ്), ഷിജി ബോബി (വൈസ് പ്രസിഡന്റ് സി.എം.എന്‍.എ), സൂസന്‍ ഡീന്‍ (സെക്രട്ടറി സി.എം.എന്‍.എ), ലതാ മേനോന്‍ (ബാരിസ്റര്‍ ആന്‍ഡ് സോളിസിറ്റര്‍), ജോജോ ഏബ്രഹാം (ട്രഷര്‍, സി.എം.എന്‍.എ) എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി.

ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നിസി തോമസ് രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ ചടങ്ങിന് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം