കേരള നൈറ്റ് ആകര്‍ഷകമായി
Monday, June 1, 2015 8:16 AM IST
ഡാളസ്: കേരള അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച കേരള നൈറ്റ് കലാ ആസ്വാദകര്‍ക്കും കലാകാരന്മാര്‍ക്കും ഒരുപോലെ അപൂര്‍വാനുഭൂതി പകരുന്നതായിരുന്നു.

മലയാളിയുടെ കേള്‍വി വഴക്കങ്ങളായ മധുരോധരമായി സ്വാധീനിച്ച പാട്ടുകളും നാട്യ കലയില്‍ നല്ല പരിശീലനം ലഭിച്ച നര്‍ത്തകികള്‍ ഹൃദ്യതയും ആംഗിക, വാചിക, ആഹാര്യ എന്നീ ഭാവങ്ങളിലൂടെ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനങ്ങളും കാഴ്ചവച്ചു.

ഡാളസ് ഫോര്‍ട്ട് വോര്‍ത്ത് മേഖലയിലെ കലാകാരന്മാര്‍ക്കും കലാആസ്വാദകര്‍ക്കും ഒന്നിക്കുവാനും സമ്മേളിക്കുവാനും ഉള്ള ഒരു വേദിയായി മാറി കേരള നൈറ്റ്.

കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു സ്വാഗതവും കേരള അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദിയും പറഞ്ഞു. ഐസിഇസി പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ബീന ലിയോ എന്നിവര്‍ ചേര്‍ന്നു സമ്മാനദാനം നിര്‍വഹിച്ചു. ബാബു കണ്േടാത്ത്, കുമാരി. ടിഫ്നി ആന്റണി എന്നിവര്‍ എംസിമാരായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍