ഇസല്‍ തേന്‍കണം പോലെ രഘുറാം കൃഷ്ണന്‍
Monday, June 1, 2015 6:46 AM IST
തിരുവനന്തപുരം: ഫോമയുടെ കേരള കണ്‍വന്‍ഷനില്‍ കാണികളെ ഗസല്‍ സംഗീതത്തിന്റെ ആനന്ദ ലഹരിയില്‍ ആറാടിക്കുവാനൊരുങ്ങുകയാണു യുവ ഗസല്‍ സംഗീതഞ്ജന്‍ രഘുറാം കൃഷ്ണന്‍.

സൂര്യ ഫെസ്റിവല്‍, കേരള സംഗീത നാടക അക്കാദമി, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്നു മാത്രമല്ല ഓസ്ട്രേലിയ, കുവൈറ്റ്, ഖത്തര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം ഗസല്‍ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടില്‍ ഇറാനിലാണെന്നു വിശ്വസിക്കുന്നു. അറേബ്യന്‍ ഗാനശാഖയായ ഖസീദയില്‍ (ൂമശെറമ) നിന്നുമാണു ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് അറബിയില്‍നിന്നാണ്. സ്ത്രീയോടു സ്നേഹത്തെപ്പറ്റി പറയുക എന്നാണ് അറബിയില്‍ ഈ വാക്കിനര്‍ഥം. ഗസലുകളില്‍ പ്രണയത്തിന്റെ ഭാവനകളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

രഘുറാമിനോപ്പം പ്രശസ്ത ഗിറ്റാറിസ്റും സംഗീത സംവിധായകനുമായ ജേയ്സന്‍ ആന്റണി, ആരാലോ ഡിക്രൂസ് (ഹാര്‍മോണിയം), ജിത്തു ഉമ്മന്‍ തോമസ് (തബല), ഓടക്കുഴല്‍ വിദ്വാനായ പണ്ഡിറ്റ് ഹരിപ്രസാദ് ചൌരസ്യായുടെ ശിഷ്യനായ രാജേഷ് ചേര്‍ത്തല (ഓടക്കുഴല്‍), പി.ഡി. ബിജു (ധോലക് ആന്‍ഡ് പെര്‍ക്കഷന്‍സ്) എന്നിവരും പങ്കെടുക്കും.

ഫോമ കേരള കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ-സാംസ്കാരിക പ്രമുഖര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. ഫോമ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസാണ്.

വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്റണി 954 328 5009.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്