ഫോമ ബൈലോ പരിഷ്കരണം; പ്രതികരണം ശക്തം
Monday, June 1, 2015 6:46 AM IST
കാലിഫോര്‍ണിയ: ഫോമയുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുവാന്‍ ആരംഭിച്ച നടപടികളുടെ ആദ്യഘട്ടം പിന്നിടുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ലഭിച്ചതായി ഫോമയുടെ ബൈലോ കമ്മിറ്റി അറിയിച്ചു.

മേയ് അവസാനത്തോടെ തീരുന്ന അഭിപ്രായ ശേഖരണത്തോടെ ഒന്നാം ഘട്ടം പര്യവസാനിക്കും. ഇതിനുവേണ്ടി, പ്രാരംഭ നടപടികള്‍ എടുത്തു വിജയിപ്പിച്ച കമ്മിറ്റിയംഗം ജെ. മാത്യുവിനെ ഫോമ ദേശീയ കമ്മിറ്റി പ്രശംസിച്ചു.

അംഗസംഘടനകളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുക എന്നുള്ളതാണ് അടുത്ത ഘട്ടം. ഇതിനോടകം നിര്‍ദിഷ്ട കിറ്റുകള്‍ ലഭിച്ചിട്ടില്ലാത്ത അംഗസംഘടനകള്‍ അതതു റീജണിലെ ഫോമ കമ്മിറ്റിയംഗവുമായി ബന്ധപ്പെടുകയോ, ഫോമയുടെ വെബ്സൈറ്റ് ംംം.എഛങഅഅ.രീാ സന്ദര്‍ശിക്കുകയോ ചെയ്യുക.

പന്തളം ബിജു തോമസ് ചെയര്‍മാനായുള്ള കമ്മിറ്റിയില്‍, ജെ. മാത്യു, രാജു വര്‍ഗീസ്, ഡോ. ജയിംസ് കുറിച്ചി എന്നിവരും അംഗങ്ങളാണ്.

വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്റണി 954 328 5009.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്