കൈരളി സെന്‍ട്രല്‍ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു
Monday, June 1, 2015 6:43 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെന്‍ട്രല്‍ വാര്‍ഷിക സമ്മേളനം നടത്തി. മേയ് 29 നു വൈകുന്നേരം ആറു മുതല്‍ എമിരേറ്റ്സ് സ്പ്രിംഗ് ഹോട്ടലില്‍ ആരംഭിച്ച സമ്മേളനം എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എന്‍.എസ്. ജ്യോതികുമാര്‍ ഉദ്ഘടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം. അഷ്റഫ് അധ്യഷത വഹിച്ചു. സി.സി ജോയിന്റ് സെക്രട്ടറി സൈമണ്‍ സാമുവല്‍ സ്വാഗതം ആശംസിച്ചു. സാംസ്കാരിക പ്രവര്‍ത്തകന്‍ ശിവപ്രസാദ്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ്കുമാര്‍, എന്നിവര്‍ പങ്കെടുത്തു. ഫുജൈറ യുണിറ്റ് സെക്രട്ടറി സി.കെ. ലാല്‍ നന്ദി പറഞ്ഞു.

തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനത്തില്‍ നാലു യൂണിറ്റുകളില്‍നിന്നായി 110 പ്രതിനിധികള്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ ശശീന്ദ്രന്‍ കണക്കും അവതരിപ്പിച്ചു.

ചര്‍ച്ചകള്‍ക്കും മറുപടിക്കുംശേഷം അബ്ദുള്‍ റസാക്ക് (പ്രസിഡന്റ്), ശിവശങ്കരന്‍, സൈമണ്‍ സാമുവല്‍ (വൈസ് പ്രസിഡന്റുമാര്‍) സന്തോഷ്കുമാര്‍ (സെക്രട്ടറി), കെ.പി. സുകുമാരന്‍, എ.വി. സിദ്ദിഖ് (ജോയിന്റ് സെക്രട്ടറിമാര്‍), സുജിത് (ട്രഷറര്‍), ശശീന്ദ്രന്‍ (ജോയിന്റ് ട്രഷറര്‍), ദില്‍ഷാദ് (സ്പോര്‍ട്സ് സെക്രട്ടറി), പി.എം. അഷ്റഫ് (കോണ്‍സുല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമം പാസാക്കരുതെന്നും പ്രവാസി പുനരധിവാസത്തിനു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടവിധം ഇടപെടണമെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന ഫാസിസം അവസാനിപ്പിക്കണമെന്നും തുടങ്ങിയ വിവിധ പ്രമേയങ്ങളും സമ്മേളനങ്ങള്‍ പാസാക്കി.