ബറാഅത്ത് സംഗമം ജൂണ്‍ ഒന്നിന്
Monday, June 1, 2015 6:42 AM IST
ദുബായി: ഐസിഎഫ് റാഷിദിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബറാഅത്ത് സംഗമം ജൂണ്‍ ഒന്നിനു (തിങ്കള്‍) രാത്രി ഒമ്പതിനു സൂഖ് മസ്ജിദില്‍ നടക്കും.

പ്രാര്‍ഥന, പ്രഭാഷണം എന്നിവയ്ക്ക് സയിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി നേതൃത്വം നല്‍കും. ടി.പി. അലി മദനി കോഴിക്കോട് അധ്യക്ഷത വഹിക്കും. ബഷീര്‍ മുസ്ലിയാര്‍, മുസ്തഫ സഖാഫി മണ്ടാളില്‍, അബ്ദുള്‍റഹ്മാന്‍ ഹാജി എടപ്പാള്‍, ഹംസ മൌലവി എന്നിവര്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക് : 0558386933.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ