ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ഭരണസമിതി പുനഃസംഘടിപ്പിച്ചു
Monday, June 1, 2015 6:40 AM IST
അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ഭരണസമിതി പുനഃസംഘടിപ്പിച്ചു.

പുതിയ ഭാരവാഹികളായി ജോണി തോമസ് (പ്രസിഡന്റ്), പി.സി. അഹമ്മദ് കുട്ടി (വൈസ് പ്രസിഡന്റ്), പി.എം. അബ്ദുള്‍ റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), മുനീര്‍ പാണ്ട്യാല (ജോ. സെക്രട്ടറി), ടി.പി. ഗംഗാധരന്‍ (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ടി.എ. അബ്ദുള്‍ സമദ്, ആഗിന്‍ കീപ്പുറം, അനില്‍ സി. ഇടിക്കുള, റസാഖ് ഒരുമനയൂര്‍, അബ്ദുള്‍ റഹ്മാന്‍ മണ്ടായപ്പുറത്ത്, സിബി കടവില്‍, റാഷിദ് പൂമാടം, ഹഫ്സല്‍ അഹമ്മദ്, മുഹമ്മദ് റഫീക്ക്, സമീര്‍ കല്ലറ എന്നിവരെയും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ മീഡിയയുടെ രക്ഷാധികാരിയായി ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം തുടരും.

അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് ടി.എ. അബ്ദുള്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഗിന്‍ കീപ്പുറം ഭരണഘടനാ ഭേദഗതിയും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍ സി. ഇടിക്കുള വരവുചെലവു കണക്കും അവതരിപ്പിച്ചു.